Sanju Samson|'ആ നാല് പേർ അവന്റെ കരിയറിലെ വർഷങ്ങൾ പാഴാക്കി' സഞ്ജുവിന്റെ പിതാവിന്റെ ആരോപണം വീണ്ടും വൈറൽ
- Published by:ASHLI
- news18-malayalam
Last Updated:
രണ്ട് വ്യക്തികൾക്ക് നന്ദിയും സാംസണ്‍ വിശ്വനാഥ് പറയുന്നുണ്ട്. രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര നായകന്മാർക്കെതിരെ ആരോപണവുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ഇന്ത്യൻ ക്രിക്കറ്റിലെ 4 പേർ സഞ്ജുവിന്റെ കരിയറിലെ മികച്ച വർഷങ്ങൾ ഇല്ലാതാക്കിയെന്നാണ് ആരോപണം. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സാംസൻ്റെ പ്രതികരണം.
advertisement
advertisement
അതേസമയം രണ്ട് വ്യക്തികൾക്ക് നന്ദിയും സാംസണ്‍ വിശ്വനാഥ് പറയുന്നുണ്ട്. കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനുമാണ് നന്ദിയറിയിച്ചത്. രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും നന്ദിയെന്നും രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
advertisement
നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കും. സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. ബംഗ്ലാദേശിനോട് സെഞ്ചുറി നേടിയതില്‍ സഞ്ജു സാംസണെ പരിഹസിച്ച മുൻ ഇന്ത്യൻ താരം ശ്രീകാന്തിനും അദ്ദേഹം മറുപടി നൽകി. 26 റണ്‍സ് അടിച്ച ശ്രീകാന്ത് ആണ് നൂറ് അടിച്ച സഞ്ജുവിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു മറുപടി.
advertisement
അതേസമയം കലണ്ടർ വർഷത്തിൽ ടി20 യിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായതോടെയാണ് ഈ റെക്കോർഡ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് താരത്തിനായിരുന്നു.
advertisement