ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചിരിക്കുകയാണ്. ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം നേടിയത്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് നീരജ് ഇതിലൂടെ സ്വന്തമാക്കിയത്. ഇതോടൊപ്പം വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി നീരജ് ചോപ്ര ഇന്നലെ സ്വന്തമാക്കി.