നാലു തവണ നെഹ്‌റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരിശീലകന് ജന്മനാട്ടിൽ ഗുരുക്കന്മാരുടെ ആദരം
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത തമ്പലക്കാട് ഗ്രാമത്തിലെ മഹാകാളിപാറ ദേവസ്വമാണ് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഹിരണിന് സ്വീകരണം ഒരുക്കിയത്.
കോട്ടയം: തുടർച്ചയായി നാല് വർഷം നെഹ്റു ട്രോഫി കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കായിക ക്ഷമതാപരിശീലകന് നവരാത്രികാലത്ത് സ്വദേശം നൽകിയത് ഊഷ്മളമായ വരവേൽപ്പ്. മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ ഹിരൺ മുക്കാട്ടിന് പഴയ ഗുരുക്കന്മാർ അടക്കമുള്ള അധ്യാപകർ നൽകിയ സ്വീകരണം വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
advertisement
advertisement
advertisement
ചാമ്പ്യൻസ് ലീഗിനൊപ്പം വള്ളംകളിയിൽ പുതിയ മത്സര രീതികൾ വന്നപ്പോൾ തുല്യ ശക്തികളായ ടീമുകളിൽ നിന്ന് കടുത്ത മത്സരം നേരിടുമ്പോഴും അവസാന കുതിപ്പിൽ മികച്ച ഫിനിഷുമായി അദ്‌ഭുതകരമായി നേടുന്ന വിജയത്തിനു പിന്നിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കായിക ക്ഷമതയ്ക്കും പ്രൊഫഷണൽ പരിശീലനത്തിനും ഏറെ പങ്കുണ്ടെന്ന് വള്ളംകളി വിദഗ്ധർ വിലയിരുത്തുന്നു.
advertisement
advertisement
advertisement
advertisement
മഹാകാളിപാറ ദേവി ക്ഷേത്ര സന്നിധിയിൽ നടന്ന യോഗത്തിൽ കാഞ്ഞിരപ്പളളി പഞ്ചായത്ത് അംഗം അമ്പിളി ഉണ്ണികൃഷ്ണൻ, ഹിരണിന്റെ അധ്യാപകരായിരുന്ന ബാലചന്ദ്രപണിക്കർ , ഭാനുമതി അമ്മ, കുസുമകുമാരി, മോഹനദാസൻ നായർ, എന്നിവർ ആശംസകൾ നേർന്നു. മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് രാജു കടക്കയം, ഭാരവാഹികളായ പ്രമോദ് എടാട്ട്, ബാലു തൊട്ടുവായിൽ, സുധീർ തുണ്ടത്തിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
advertisement
advertisement
advertisement


