മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം
- Published by:Rajesh V
- news18-malayalam
Last Updated:
''ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി''- ഷമി
അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തുകയും ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
advertisement
ദൗര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ തിരിച്ചുവരും' ഷമി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചേര്‍ത്ത് പിടിച്ചതിന്റെ ചിത്രവും ഷമി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.
advertisement
advertisement
advertisement
advertisement