IPL: ഡക്ക് ഡക്ക് ഡക്കേ! ഡക്കുകളുടെ നാണക്കേടിന്റെ റെക്കോഡിൽ കാർത്തിക്കിനൊപ്പം ഇനി രോഹിത് ശർമയും
- Published by:Rajesh V
- trending desk
Last Updated:
ലീഗിൽ ഏറ്റവും കൂടുതൽ തവണ ഡക്കായവരുടെ പട്ടികയിൽ രോഹിത് ഒന്നാം സ്ഥാനത്തെത്തി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻെറ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനൊപ്പമാണ് രോഹിത് ഈ നാണക്കേടിൻെറ റെക്കോഡ് പങ്കുവെക്കുന്നത്
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനോടാണ് മൂന്നാം മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയത്. ബാറ്റിങ് നിരയുടെ തകർച്ചയാണ് മുംബൈയെ മൂന്നാം തോൽവിയിലേക്ക് നയിച്ചത്. ടോപ് ഓർഡർ ബാറ്റർമാർ കളി മറന്നപ്പോൾ മുംബൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടാൻ സാധിച്ചത് വെറും 125 റൺസ് മാത്രമാണ്.
advertisement
21 പന്തിൽ നിന്ന് നിന്ന് 34 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും 29 പന്തിൽ നിന്ന് 32 റൺസെടുത്ത തിലക് വർമയുടെയും ചെറുത്തുനിൽപ്പ് ഇല്ലയിരുന്നുവെങ്കിൽ മുംബൈയുടെ പതനം കൂടുതൽ ദാരുണമായേനെ. ടോസ് നേടിയ രാജസ്ഥാൻ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പേസർമാരായ ട്രെൻറ് ബോൾട്ടിൻെറയും നാന്ദ്രേ ബർഗറിൻെറയും ബോളിങ് മികവിന് മുന്നിൽ മുംബൈ മുൻനിര തകർന്നു.
advertisement
മൂന്ന് ബാറ്റർമാരാണ് മുംബൈ നിരയിൽ ഗോൾഡൻ ഡക്കായി പുറത്തായത്. ഇക്കൂട്ടത്തിൽ മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയും ഉൾപ്പെടുന്നു. ആദ്യ ഓവറിൽ തന്നെ ബോൾട്ടിൻെറ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് ക്യാച്ച് നൽകിയാണ് രോഹിത് റണ്ണൊന്നും നേടാതെ മടങ്ങിയത്. താരത്തിൻെറ ഐപിഎൽ കരിയറിലെ 17-ാമത്തെ ഡക്കാണ് മത്സരത്തിൽ സംഭവിച്ചത്. (AP Photo/ Rafiq Maqbool)
advertisement
advertisement
15 ഡക്കുകളുമായി പീയൂഷ് ചാവ്ള, മൻദീപ് സിങ്, ഗ്ലെൻ മാക്സ്വെൽ, സുനിൽ നരെയ്ൻ എന്നിവർ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മനീഷ് പാണ്ഡേ, റാഷിദ് ഖാൻ, അമ്പാട്ടി റായുഡു എന്നിവർ 14 ഡക്കുകളുമായി മൂന്നാം സ്ഥാനത്താണ്. ഹർഭജൻ സിങ്, പാർഥിവ് പട്ടേൽ, അജിങ്ക്യ രഹാനെ എന്നിവർ 13 തവണ ഡക്കായി മൂന്നാം സ്ഥാനത്തുണ്ട്. 12 തവണ ഡക്കായിട്ടുള്ള ഗൌതം ഗംഭീർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
advertisement
advertisement
രോഹിതിന് പകരം ക്യാപ്റ്റൻസി ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യക്ക് കീഴിലാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് കളിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ടീം നിലവിൽ പോയൻറ് പട്ടികയിൽ 10-ാം സ്ഥാനത്താണ് ഉള്ളത്. ഗുജറാത്ത് ടൈറ്റൻസിനായി ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഹാർദിക് പാണ്ഡ്യ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു.
advertisement
കഴിഞ്ഞ ഐപിഎല്ലിൽ പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന മുംബൈ പ്ലേ ഓഫിൽ ഇടം പിടിച്ചിരുന്നു. എലിമിനേറ്ററിൽ ലക്നോവിനെ തോൽപ്പിച്ച് ടീം പിന്നീട് രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റ് പുറത്താവുകയാണ് ചെയ്തത്. ആറ് ദിവസങ്ങൾക്ക് ശേഷം വരുന്ന ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈയുടെ ഐപിഎല്ലിലെ അടുത്ത മത്സരം.