Shafali Verma: ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതി ഷഫാലി വർമ; നേട്ടം കളിച്ച അഞ്ചാം ടെസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ഇരട്ട സെഞ്ചുറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരേ 2002 ഓഗസ്റ്റില്‍ ടോണ്‍ടണിലായിരുന്നു മിതാലിയുടെ ഇരട്ട സെഞ്ചുറി നേട്ടം
വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. കളിച്ച അഞ്ചാം ടെസ്റ്റിലാണ് ഷഫാലിയുടെ ഇരട്ട സെഞ്ചുറി നേട്ടം. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനു ശേഷം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഷഫാലി. (BCCI Photo)
advertisement
advertisement
advertisement
advertisement
സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ഷഫാലിയുടെ ഓപ്പണിങ് കൂട്ടുകെട്ടും റെക്കോഡ് ബുക്കിലിടം നേടി. ഓപ്പണിങ് വിക്കറ്റില്‍ 292 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 149 റണ്‍സുമായി സ്മൃതി മന്ദാന പുറത്തായതിന് പിന്നാലെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. വനിതാ ക്രിക്കറ്റ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
advertisement
2004ല്‍ കറാച്ചിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ 241 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പാകിസ്ഥാന്റെ സാജിത ഷാ - കിരണ്‍ ബലൂച്ച് സഖ്യത്തിന്റെ റെക്കോഡാണ് ഇന്ത്യന്‍ സഖ്യം തിരുത്തിയെഴുതിയത്. ഇതിനൊപ്പം വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന നേട്ടവും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി.
advertisement