അമ്പമ്പോ! എന്തൊരടി; ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സുമായി ശ്രേയസ് അയ്യര്‍

Last Updated:
കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്
1/8
 മുംബൈ: ശ്രീലങ്കയെ ചാരമാക്കിയ മത്സരത്തിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സിക്സർ പായിച്ച് റെക്കോഡിട്ടിരിക്കുകയാണ് ഇന്ത്യയുടെ ശ്രേയസ് അയ്യർ. 106 മീറ്റര്‍ സിക്‌സാണ് ശ്രേയസ് പറത്തിയത്. കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്. (AP Image)

advertisement
2/8
india vs sri lanka world cup, ICC world cup 2023, india vs sri lanka today match, india vs sri lanka 2023, IND vs SL Live Score, IND vs SL World Cup, IND vs SL World Cup 2023, India vs Sri Lanka live, India vs Sri Lanka today, India vs Sri Lanka score, India vs Sri Lanka highlights, india vs sri lanka dream11 team today, ind vs sl odi scorecard 2023, ind vs sl odi scorecard, India vs Sri Lanka cricket score, India vs Sri Lanka live score updates, IND vs SL ODI live score, IND vs SL cricket score, news18, news18 malayalam, news18 kerala, ലോകകപ്പ് ക്രിക്കറ്റ്, ഐസിസി ലോകകപ്പ്, ഇന്ത്യ-ശ്രീലങ്ക മത്സരം
ന്യൂസീലന്‍ഡിനെതിരെ 104 മീറ്റര്‍ സിക്‌സര്‍ പറത്തിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് ശ്രേയസ് തിരുത്തിയത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ശ്രേയസാണ്. 101 മീറ്ററാണ് ശ്രേയസ് പറത്തിയത്.
advertisement
3/8
 99 മീറ്റര്‍ സിക്‌സുമായി പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ നാലാം സ്ഥാനത്തും 98 മീറ്റര്‍ സിക്‌സുമായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്പോള്‍ ഈ റെക്കോഡ് മാറിമറിയുമെന്നുറപ്പ്. (AP Image)

4/8
 ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് വാര്‍ണര്‍ എന്നിങ്ങനെ വമ്പനടിക്കാരായി ഉണ്ടായിട്ടും ശ്രേയസ് ഈ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

5/8
 ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ നിരാശപ്പെടുത്തിയതിന് പിന്നാലെ ശ്രേയസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രേയസിനെ പുറത്താക്കണന്നും പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

6/8
 ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഏറെക്കാലമായി ഈ പ്രശ്‌നം താരത്തെ വേട്ടയാടുന്നുണ്ട്. ഇത്തവണത്തെ ലോകകപ്പിലും ഇതേ കെണിയില്‍ താരം ഒന്നിലധികം തവണ വീണിരുന്നു.

7/8
 എന്നാല്‍ ക്ലാസിക് ശൈലിയില്‍ അതിവേഗം ബാറ്റുചെയ്യാന്‍ ശ്രേയസിന് കഴിവുണ്ട്. മോശമല്ലാത്ത സ്ഥിരതയിലും താരം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസില്‍ ഇന്ത്യൻ ടീം വലിയ പ്രതീക്ഷവെക്കുന്നു.

8/8
 ശ്രീലങ്കയ്‌ക്കെതിരേ 36 പന്തിലാണ് ശ്രേയസ് അര്‍ധ സെഞ്ചുറി നേടിയത്. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്താണ് പുറത്തായത്.

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement