Asia Cup 2023| ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആശ്വാസജയം; ഗില്ലിന്റെയും അക്ഷർ പട്ടേലിന്റെയും പോരാട്ടം വിഫലം
- Published by:Rajesh V
- news18-malayalam
Last Updated:
India vs Bangladesh Match Updates: ഏഷ്യാകപ്പിൽ ബംഗ്ലാദേശ് ഇന്ത്യയെ തോൽപിക്കുന്നത് 11 വർഷങ്ങൾക്കുശേഷം (All Images courtesy: AP/AFP)
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ത്യയെ 6 റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിക്കും അക്ഷര്‍ പട്ടേലിന്റെ പോരാട്ടത്തിനും ബംഗ്ലാദേശിന്റെ ആശ്വാസ ജയത്തെ തടയാനായില്ല. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി.
advertisement
സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകള്‍ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ മത്സരഫലം അപ്രസക്തമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
advertisement
133 പന്തുകള്‍ നേരിട്ട് 5 സിക്‌സും 8 ഫോറുമടക്കം 121 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് പ്രതീക്ഷ സമ്മാനിച്ച അക്ഷര്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
advertisement
മൂന്നാം വിക്കറ്റില്‍ ശ്രദ്ധയോടെ കളിച്ച ശുഭ്മാന്‍ ഗില്‍ - കെ.എല്‍ രാഹുല്‍ സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലേക്ക് വന്നു. എന്നാല്‍ 18ാം ഓവറില്‍ മഹെദി ഹസന് വിക്കറ്റ് നൽകി രാഹുൽ മടങ്ങി. 39 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 19 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
advertisement
advertisement
പിന്നാലെ കാര്യമായ സംഭാവനയില്ലാതെ രവീന്ദ്ര ജഡേജയും (7) മടങ്ങി. സ്‌കോര്‍ 200 കടന്നതിനു പിന്നാലെ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ എട്ടാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത അക്ഷര്‍ - ശാര്‍ദുല്‍ താക്കൂര്‍ സഖ്യം വീണ്ടും പ്രതീക്ഷയ്ക്ക് വകനൽകി, എന്നാല്‍ 49-ാം ഓവറില്‍ താക്കൂറിനെയും (11) അക്ഷറിനെയും പുറത്താക്കി മുസ്തഫിസുര്‍ കളി ബംഗ്ലാദേശിന് അനുകൂലമാക്കുകയായിരുന്നു.
advertisement
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മധ്യനിരയുടെയും വാലറ്റത്തിന്റെയും ബാറ്റിങ് മികവിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
advertisement
സ്‌കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷാക്കിബ് - തൗഹിദ് ഹൃദോയ് സഖ്യമാണ് തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്. ഒടുവില്‍ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34ാം ഓവറില്‍ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
advertisement
81 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദ് 45 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്തു. ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തില്‍ നിന്ന് 29 റണ്‍സ്), പത്താമനായി ഇറങ്ങിയ തന്‍സിം ഹസന്‍ സാക്കിബും (8 പന്തില്‍ 14) ബംഗ്ലാദേശ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.