നാട്ടില്‍ തുടര്‍ച്ചയായ 25 ക്രിക്കറ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെ മുന്നേറി ലോകറെക്കോഡ് നേടി ടീം ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ബുധനാഴ്ച 168 റണ്‍സിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ അതിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കി.
2/ 5
2019-ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായ 25 പരമ്പരകളാണ് കളിച്ചത്. ട്വന്റി 20 ക്രിക്കറ്റില്‍ 50-ാം വിജയം കുറിച്ച ഇന്ത്യ നാട്ടില്‍ ഇത്രയും ജയം നേടുന്ന ആദ്യ ടീമായി
3/ 5
ന്യൂസീലന്‍ഡ് (42 വിജയം), ദക്ഷിണാഫ്രിക്ക (37) ഓസ്ട്രേലിയ (36) എന്നിവരാണ് ഇന്ത്യയ്ക്ക് പിറകില്‍. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞദിവസം ന്യൂസിലൻഡിനെതിരെ സ്വന്തമാക്കിയത് (168 റൺസ് വിജയം)
4/ 5
വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ നേടിയ 143 റണ്‍സിന്റെ ജയമാണ് ഇന്ത്യ മറികടന്നത് . ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യയോട് നേരിട്ടത്.
5/ 5
ന്യൂസീലന്‍ഡിനെതിരെ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലാണ് നാലുവിക്കറ്റ് നഷ്ടത്തില്‍ 234 എന്നത്. .ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും. ഓസ്ട്രേലിയക്കെതിരേ 2018-ല്‍ നേടിയ 245 ആണ് ഏറ്റവും വലിയത്.