ചെപ്പോക്കില്‍ ആര്‍ത്തുവിളിച്ച ആയിരങ്ങള്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് വിജയക്കൊടി പാറിച്ചപ്പോള്‍ മഞ്ഞക്കടലായ ആരാധകര്‍ക്കൊപ്പം കളികാണാന്‍ എത്തിയ താരങ്ങളും നിരാശയിലായി. ചെപ്പോക്ക് ഇന്നലെ താരങ്ങളുടെ എണ്ണം കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ചു.
2/ 6
ധോണിക്കു വേണ്ടി തൃഷ, ലോകേഷ് കനകരാജ്, സതീഷ്, ഉദയനിധി, ബിന്ദു മാധവി, മേഘ ആകാശ്, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ ഗാലറിയില്‍ അണിനിരന്നു.
3/ 6
മലയാളത്തില്‍ നിന്ന് ബിജു മേനോന്‍, ജയറാം, പാര്‍വതി തുടങ്ങിയവരുമുണ്ടായിരുന്നു. സഞ്ജു സാംസണിനും രാജസ്ഥാനും പിന്തുണ നല്‍കിയാണ് മലയാളി താരങ്ങള്‍ ചെപ്പോക്കില്‍ എത്തിയത്.
4/ 6
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്.
5/ 6
വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍നിന്ന് തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം.
6/ 6
ചെപ്പോക് സ്റ്റേഡിയത്തില്‍ 2008ലെ പ്രഥമ സീസണിനു ശേഷം രാജസ്ഥാന്‍ ചെന്നൈ തോല്‍പ്പിക്കുന്നത് ഇതാദ്യം.