UEFA Champions League 2023: യുവേഫ ചാമ്പ്യൻഷിപ്പ് ലീ​ഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; സീസണിലെ മൂന്നാം കിരീടം

Last Updated:
മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്
1/10
 ഇസ്താംബൂൾ (തുർക്കി): യുവേഫ ചാമ്പ്യൻഷിപ്പ് ലീഗ് ഫൈനലിൽ ഇന്റര്‍ മിലനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.  (AP Photo/Thanassis Stavrakis)

advertisement
2/10
 മധ്യനിര താരം റോഡ്രിയാണ് വിജയ ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്.  (AP Photo/Francisco Seco)

3/10
 ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടമാണിത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളും സിറ്റി സ്വന്തമാക്കിയിരുന്നു.

4/10
 പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം കഴിഞ്ഞ ആഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് കിരീടം ഉയർത്തിക്കൊണ്ടായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ സിറ്റി എത്തിയത്. (AP Photo/Thanassis Stavrakis)

5/10
 യുവേഫ ചാമ്പ്യൻസ് ലീഗിലെ നാലാം കിരീടമെന്ന ഇന്റർ മിലാന്റെ സ്വപ്നമാണ് ഇതോടെ തകർന്നത്. (AP Photo/Francisco Seco)

6/10
 റയൽ മാഡ്രിഡിനെ തകർത്താണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി യൂറോപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇരുപാദങ്ങളിലായി 5-1നാണ് സിറ്റി റയലിനെ തകർത്തത്. (AP Photo/Thanassis Stavrakis)

7/10
 ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ സിറ്റി ഇത് രണ്ടാം തവണയാണ് സിറ്റി ഫൈനലിൽ പ്രവേശിക്കുന്നത്. അതേസമയം ബദ്ധവൈരികളായ എ സി മിലാനെ ഡെർബി മത്സരത്തിൽ തോൽപ്പിച്ചാണ് ഇന്റർ മിലാൻ ഫൈനലിലെത്തിയത്. (AP Photo/Manu Fernandez)

8/10
 ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത് ആറാം തവണ. (AP Photo/Antonio Calanni)

9/10
 ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഇതിനു മുൻപ് ഒരിക്കൽ പോലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. 2011ൽ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ സിറ്റി 3-0ന് ഇന്ററിനെ തോൽപിച്ചിരുന്നു. അന്ന് ഒരു ഗോൾ നേടിയ എഡിൻ ജെക്കോ ഇപ്പോൾ ഇന്ററിന്റെ താരമാണ്. (AP Photo/Thanassis Stavrakis)

10/10
 സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ നാലാം ചാംപ്യൻസ് ലീഗ് ഫൈനലായിരുന്നു ഇത്. 2009ലും 2011ലും ബാർസലോണയ്ക്കൊപ്പം കിരീടം നേടി. 2021ൽ സിറ്റി ഫൈനലിൽ തോറ്റു. (AP Photo/Francisco Seco)

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement