അമ്മ ചൈന;അച്ഛന്‍ റുമാനിയ;ജനിച്ചത് കാനഡ;ജീവിക്കുന്നത് ബ്രിട്ടന്‍; കന്നിയങ്കത്തില്‍ യു എസ് ഓപ്പണ്‍ ചാമ്പ്യന്‍

Last Updated:
മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി.
1/6
 യു എസ് ഓപ്പണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം ബ്രിട്ടണിന്റെ 18കാരി എമ്മ റാഡുകാനുവിന്. ഫൈനലില്‍ കനേഡിയന്‍ താരം ലൈലാ ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് എമ്മയുടെ ചരിത്ര നേട്ടം. (AP)

advertisement
2/6
 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. യോഗ്യതാ മത്സരം കളിച്ച് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും എമ്മയുടെ പേരിലാണ്. (AP)

3/6
 രണ്ട് കൗമാര താരങ്ങളാണ് ഇത്തവണ യു എസ് ഓപ്പണ്‍ വനിത വിഭാഗത്തില്‍ ഏറ്റുമുട്ടിയത് എന്ന പ്രത്യേകതയും ഫൈനലിലുണ്ടായിരുന്നു. അതേസമയം, കാനഡയുടെ 19കാരിയായ താരം ലൈല ഫെര്‍ണാണ്ടസ് മൂന്നാം സീഡും കഴിഞ്ഞ സീസണ്‍ ടൂര്‍ണമെന്റ് ജേതാവുമായ യു എസ് താരം നയോമി ഒസാക്കയെ തകര്‍ത്ത് ശ്രദ്ധ നേടിയ താരമാണ്. (AP)

4/6
 ഫോര്‍മുല വണ്ണിന്റെ ആരാധികയായ എമ കാനഡയില്‍ 2002 നവംബര്‍ 13നാണ് ജനിച്ചത്. രണ്ടാം വയസ്സിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. എമ്മയുടെ പിതാവ് ഒരു റുമാനിയക്കാരനാണ്. അമ്മ ചൈനക്കാരിയും. (AP)

5/6
 അഞ്ചാം വയസ്സുമുതല്‍ താരം ടെന്നിസ് കളിക്കാന്‍ തുടങ്ങിയിരുന്നു. ടൂര്‍ണമെന്റിലെ ഒരു സെറ്റ് പോലും എമ്മ റാഡുകാനു നഷ്ടപ്പെടുത്താതെയാണ് കിരീട നേട്ടം. (AP)

6/6
 ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ. (AP)

പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം

  • നവംബർ 3ന് ആറു ജില്ലകളിൽ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തും.

  • 2133.72 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു, എറണാകുളത്ത് ഏറ്റവും കൂടുതൽ.

  • UDGAM പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവകാശപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും.

View All
advertisement