advertisement

രോഗശാന്തിക്കായി മീനൂട്ട്; മീനുകൾക്ക് നിവേദ്യം നൽകുന്ന അപൂർവ്വ ക്ഷേത്രം

Last Updated:

മിനൂട്ടിന് ഏറെ പ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ ഇരിക്കൂര്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം. മാരക രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാക്കാന്‍ ഇവിടെ മീനൂട്ട് നടത്തിയാല്‍ മതിയെന്നും കന്യകമാര്‍ ക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്തിയാല്‍ വിവാഹം വേഗം നടക്കുമെന്നും വിശ്വാസം.

ഇരിക്കൂര്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം 
ഇരിക്കൂര്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം 
ആളുകള്‍ രോഗശാന്തിക്കായി മീനൂട്ട് നടത്തുന്ന കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം. ക്ഷേത്രക്കുളത്തിലെയോ ക്ഷേത്രത്തിനരികിലെ പുഴ കടവുകളിലെയോ മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ആചാരമായ മീനൂട്ട്, പെരുമണ്ണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ഭഗവതീക്ഷേത്രത്തില്‍ നിന്ന് അവിലും മലരും അരിയും ചേര്‍ന്ന നിവേദ്യമാണ് മീനുകള്‍ക്ക് നല്‍കുന്നത്.
ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന വളപട്ടണം പുഴയുടെ കടവിലാണ് മീനൂട്ട് നടത്തുന്നത്. മാരക രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാക്കാന്‍ മീനൂട്ടിലുടെ കഴിയുമെന്നാണ് വിശ്വാസം. പണ്ട് മഹാമാരികള്‍ പിടിപ്പെട്ട കാലങ്ങളില്‍ ജനങ്ങള്‍ മീനുട്ട് നടത്താമെന്ന് നേര്‍ച്ച നേരാറുണ്ടായിരുന്നു. പിന്നീട് ആങ്ങോട്ട് മീനൂട്ട് വഴിപാട് തുടർന്നു. ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം അടക്കമുളള ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന മാമാനം ദേവസ്വത്തിന് കീഴിലാണ് ഉപക്ഷേത്രമായ ചുഴലി ഭഗവതി ക്ഷേത്രം. മാമാനിക്കുന്നില്‍ എത്തുന്ന ഭൂരിഭാഗം ഭക്തരും ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ട് നടത്തിയേ മടങ്ങാറുള്ളൂ.
advertisement
പുഴയില്‍ വെള്ളം കുറഞ്ഞ് തെളിമയോടെ ഒഴുകുന്ന സമയങ്ങളില്‍ നൂറുകണക്കിന് മീനുകള്‍ കൂട്ടത്തോടെയെത്തും. ഈ സമയത്താണ് മീനൂട്ട് പ്രധാനമായും നടക്കാറ്. കരിഞ്ചി, പട്ടേന്‍ തുടങ്ങിയ മത്സ്യങ്ങളാണ് പുഴ കടവില്‍ ഉളളത്. ഇവയെ പിടികൂടിയാല്‍ ദോഷം സംഭവിക്കുമെന്ന വിശ്വാസമുളളതിനാല്‍ തന്നെ ഈ മീനുകളെ ആരു പിടിക്കാറില്ല. മെയ് രണ്ടു മുതല്‍ അഞ്ചുവരെയാണ് ഈ ക്ഷേത്രത്തില്‍ പാട്ടുത്സവം. ഉത്സവകാലങ്ങളില്‍ പ്രദേശവാസികള്‍ കൂട്ടമായി മീനൂട്ടിനെത്തുക പതിവാണ്.
advertisement
കേരളത്തില്‍ നിന്നും, കര്‍ണാടകത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ടിനെത്തുന്നത്. സ്വയംവര പൂജയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. കന്യകമാര്‍ ക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്തിയാല്‍ വിവാഹം വേഗം നടക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഉദയം മുതല്‍ അസ്തമയനം വരെ ക്ഷേത്രത്തില്‍ മീനുട്ട് നടത്താനും കാണാനും നിരവധി പേരാണ് ക്ഷേത്രസന്നിധിയിലെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രോഗശാന്തിക്കായി മീനൂട്ട്; മീനുകൾക്ക് നിവേദ്യം നൽകുന്ന അപൂർവ്വ ക്ഷേത്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement