രാജ്യത്തിന് അഭിമാനമായി വീണ്ടും വേദാന്ത്. മലേഷ്യയിൽ നടന്ന നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ മെഡലുകളാണ് നടൻ ആർ മാധവന്റെ മകൻ വേദാന്ത് നേടിയത്.
2/ 7
മകന്റെ വിജയം മാധവൻ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 50,100,200,400,1500 മീറ്റർ മത്സരങ്ങളിലാണ് വേദാന്തിന്റെ സ്വർണ നേട്ടം.
3/ 7
മാധവന്റെ ട്വീറ്റിന് അഭിനന്ദനവുമായി നിരവധി താരങ്ങളും മറുപടി നൽകിയിട്ടുണ്ട്.
4/ 7
ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന ഖേലോ ഇന്ത്യയിലും വേദാന്ത് മെഡലുകൾ വാരിക്കൂട്ടിയിരുന്നു.
5/ 7
സ്വർണവും വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകളായിരുന്നു അന്ന് താരം നേടിയത്.
6/ 7
വേദാന്തിന് നീന്തലിൽ വിദഗ്ധ പരിശിലനത്തിനായി രണ്ട് വർഷം മുമ്പ് മാധവൻ കുടുംബ സമേതം ദുബായിലേക്ക് താമസം മാറിയിരുന്നു. ഒളിമ്പിക്സാണ് വേദാന്തിന്റെ ലക്ഷ്യം.
7/ 7
ഇന്ത്യയെ പ്രതിനിധീകരിച്ച് അടുത്ത ഒളിമ്പിക്സിൽ വേദാന്ത് പങ്കെടുത്തേക്കും. കാര്യങ്ങൾ അനുകൂലമായാൽ ഇന്ത്യയ്ക്ക് ഒരു മെഡൽ എന്ന വേദാന്തിന്റെ സ്വപ്നവും പൂവണിയാം.