ICC World Cup 2023 | വിരാട് കോലിയോ മുഹമ്മദ് ഷമിയോ ? ആരാകും 2023 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്

Last Updated:
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്.
1/11
 ഐസിസി ഏകദിന ലോകകപ്പ് കൊട്ടിക്കലാശത്തിന് അഹമ്മദാബാദില്‍ ആരവം ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ക്രിക്കറ്റ് ഭൂപടത്തിലെ പത്ത് രാജ്യങ്ങള്‍ തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും ഓസ്ട്രേലിയയും കലാശപോരിന് യോഗ്യത നേടി.

advertisement
2/11
 അങ്കത്തിനിറങ്ങും മുന്‍പ് ആവനാഴിയിലെ അവസാനത്തെ അമ്പും മൂര്‍ച്ചക്കൂട്ടുന്ന തിരക്കിലാണ് ഇരുടീമുകളും. 3-ാം ഏകദിന ലോകകീരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഇന്ത്യക്കും 6-ാം ലോകകപ്പ് സ്വപ്നം കാണുന്ന ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മറ്റൊരു അവസ്മരീണയമായ മത്സരത്തിനാകും സാക്ഷ്യം വഹിക്കുക .

3/11
 തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഈ ലോകകപ്പില്‍ കാണികളെ വിസ്മയിപ്പിച്ച നിരവധി താരങ്ങളുണ്ട്. ബാറ്റിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കുന്ന കിങ് കോലിയും എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ഇന്ത്യന്‍ ഹീറോ മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ നിരയിലെ സൂപ്പര്‍ സ്റ്റാറുകള്‍.

4/11
 2023 ലോകകപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരം ആകാനുള്ള മത്സരത്തില്‍ വിരാട് കോലിയും മുഹമ്മദ് ഷമിയും തന്നെയാണ് മുന്‍നിരയിലുള്ളത് .

5/11
 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും 2011-ല്‍ യുവരാജ് സിങ്ങും.

6/11
 ഈ ലോകകപ്പില്‍ സെമി ഫൈനലടക്കം 10 മത്സരങ്ങളില്‍ നിന്നായി 711 റണ്‍സെടുത്ത വിരാട് കോലി തന്നെയാണ് ബാറ്റര്‍മാരിലെ താരം. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള പുരസ്‌കാരം കോലി  ഉറപ്പാക്കി കഴിഞ്ഞു. 101.57 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി
ഈ ലോകകപ്പില്‍ സെമി ഫൈനലടക്കം 10 മത്സരങ്ങളില്‍ നിന്നായി 711 റണ്‍സെടുത്ത വിരാട് കോലി തന്നെയാണ് ബാറ്റര്‍മാരിലെ താരം. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള പുരസ്‌കാരം കോലി  ഉറപ്പാക്കി കഴിഞ്ഞു. 101.57 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.
advertisement
7/11
 മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ് ആകാന്‍ സാധ്യതയുള്ള മറ്റൊരു താരം.  അത്ഭുതകരമായ പ്രകടനമാണ് ഷമി ലോകകപ്പില്‍ ഉടനീളം പുറത്തെടുത്തത്. വെറും 6 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് ശരാശരിയും ഷമിയുടെ പേരിലാണ്. 

8/11
 ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, ഓസീസ് താരങ്ങളായ ആദം സാംപ, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയും മാന്‍ ഓഫ് ദി ടൂര്‍ണമെന്റിനായി പരിഗണിക്കുന്നുണ്ട്.

9/11
 10 ഇന്നിങ്സില്‍ 55 ശരാശരിയില്‍ 550 റണ്‍സാണ് രോഹിത് നേടിയിരിക്കുന്നത്. ശ്രേയസ് അയ്യരാകട്ടെ 10 ഇന്നിങ്സുകളിലായി 75.14 ശരാശരിയില്‍ 526 റണ്‍സും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മികച്ച ഇക്കണോമിയില്‍ പന്തെറിയുന്ന ബുംറ  18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

10/11
 10 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ ആദം സാംപയാണ് ഓസീസ് താരങ്ങളുടെ കാര്യമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത്. ഓപ്പണറും ഓസീസിന്റെ ടോപ് സ്‌കോററുമായ ഡേവിഡ് വാര്‍ണര്‍ 10 ഇന്നിങ്സില്‍ നിന്ന് 52.80 ശരാശരിയില്‍ 528 റണ്‍സ് നേടിയിട്ടുണ്ട്.

11/11
 ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏകതാരമായ ഗ്ലെന്‍ മാക്‌സ്വെല്‍ 8 ഇന്നിങ്സില്‍ 66.33 ശരാശരിയില്‍ 398 റണ്‍സും അഞ്ചുവിക്കറ്റും സ്വന്തമാക്കി. 

Weekly Love Horoscope Sept 29 to Oct 5 | ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും

  • ഇടവം രാശിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ പ്രണയ ജീവിതം മികച്ചതായിരിക്കും

  • മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തെ ചുറ്റിപ്പറ്റിയായിരിക്കും, ബന്ധം മെച്ചപ്പെടും

View All
advertisement