Nicholas Pooran: വിൻഡീസിന്റെ നിക്കോളസ് പുരൻ ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

Last Updated:
2024ല്‍ പുരന്റെ ടി20 റണ്‍സ് നേട്ടം 2059ല്‍ എത്തി. 2021ല്‍ 2036 റണ്‍സായിരുന്നു പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ നേടിയിരുന്നത്.
1/5
 ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വെസ്റ്റിന്‍ഡീസ് ബാറ്റർ നിക്കോളാസ് പുരന്‍. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പുരന്‍ മറികടന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനെതിരായ മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്തതോടെയാണ് പുരന്‍ ഈ നേട്ടത്തിലെത്തിയത്.

advertisement
2/5
 2024ല്‍ പുരന്റെ ടി20 റണ്‍സ് നേട്ടം 2059ല്‍ എത്തി. 2021ല്‍ 2036 റണ്‍സായിരുന്നു റിസ്വാന്‍ നേടിയിരുന്നത്. വെസ്റ്റിന്‍ഡീസ് ദേശീയ ടീമിനായും വിവിധ ഫ്രാഞ്ചൈസികള്‍ക്കായും കളത്തിലിറങ്ങിയാണ് പുരന്‍ ഈ നേട്ടത്തിലെത്തിയത്.

3/5
 ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്, എംഐ എമിറേറ്റ്സ്, എം ഐ ന്യൂയോര്‍ക്ക്, നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സ്, രംഗ്പുര്‍ റൈഡേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായി താരം 2024ല്‍ കളിച്ചിട്ടുണ്ട്.

4/5
 2021-ല്‍ 45 ഇന്നിങ്‌സുകളില്‍നിന്നായി 56.66 എന്ന മികച്ച ശരാശരിയിലാണ് റിസ്വാന്‍ 2036 റണ്‍സെടുത്തത്. ഒരു സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണിത്. പുരനാകട്ടെ 65 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം മറികടന്നത്. 42.00 ആണ് താരത്തിന്റെ ശരാശരി. 14 അര്‍ധ സെഞ്ചുറികളടക്കമാണ് പുരന്റെ നേട്ടം.

5/5
 ഈ വര്‍ഷം ഇതുവരെ പുരൻ സെഞ്ചുറിയൊന്നും നേടിയിട്ടില്ല. ഒന്നിലധികം തവണ 90 റണ്‍സിന് മുകളില്‍ താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് നിക്കോളാസ് പുരന്‍ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് തികയ്ക്കുന്നത്. മുമ്പ് 2019, 2023 വര്‍ഷങ്ങളിലും പുരന്‍ ഈ നേട്ടത്തിലെത്തിയിരുന്നു.

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement