Hulk Hogan | WWE ഇതിഹാസതാരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഹൾക്ക് ഹോഗൻ കോമയിലാണെന്ന അഭ്യൂഹങ്ങൾ പടർന്നത്
WWE റെസലിംഗ് ഇതിഹാസ താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലെ ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. വീട്ടിൽ നിന്നും ഹൃദയസ്തംഭനം സംബന്ധിച്ച് എമര്‍ജന്‍സി ഫോണ്‍ കോള്‍ വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
advertisement
advertisement
advertisement
ഹൾക്കിന്റെ മൂന്നാം ഭാര്യയാണ് സ്കൈ. 1983-ലായിരുന്നു ഹൾക്കിന്റെ ആദ്യ വിവാഹം. ഭാര്യ ലിൻഡയുമായുള്ള ബന്ധം 26 വര്‍ഷം നീണ്ടു നിന്നു. എന്നാൽ 2009-ല്‍ ഇരുവരും വേർപിരിഞ്ഞു. തൊട്ടടുത്ത വര്‍ഷംതന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. ജെന്നിഫര്‍ മക്ഡാനിയലായിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ 11 വര്‍ഷത്തിന് ശേഷം 2021-ല്‍ ഇരുവരും വിവാഹമോചനം നേടി. ഇതിന് ശേഷം 2023-ലാണ് യോഗ ഇൻസ്ട്രക്ടറായ സ്കൈ ഡെയ്ലിയെ വിവാഹം കഴിച്ചത്.
advertisement
advertisement
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള അദ്ദേഹത്തിന്റെ വേഷവും "വാച്ച് യാ ഡൂയിൻ', ബ്രദർ!" പോലുള്ള ക്യാച്ച്ഫ്രേസുകളിലൂടെയുമാണ് ഹൾക്ക് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ഹോഗൻ തൻ്റെ വ്യക്തിത്വവും ആകർഷകത്വവും അതുല്യമായ ആരാധകവൃന്ദത്തിലൂടെയും ഡബ്ല്യൂ ഡബ്ല്യൂ ഇ (അന്നത്തെ ഡബ്ല്യൂ ഡബ്ല്യൂ എഫ്) ആഗോളതലത്തിൽ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.