നാട്ടില്‍ ഓണം ആഘോഷിച്ചതിന്‍റെ ഓര്‍മ്മകളുമായി മറുനാട്ടില്‍ പ്രവാസികള്‍ നടത്തുന്ന ഓണാഘോഷ കാഴ്ചകള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും മലയാളി സംഘടനകള്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ പ്രവാസികള്‍ക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. എന്നാല്‍ സ്കോട്ടീഷ് പർവ്വത നിരകൾക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ ആയിരത്തോളം മലയാളികൾ ഒത്തൊരുമിച്ച് ഓണമാഘോഷിക്കുമെന്ന് ആരും കരുതികാണില്ല.