ന്യൂഡൽഹി: ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ് കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര വരവേൽപ്പ്. വിമാനമിറങ്ങിയ നരേന്ദ്ര മോദി. പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ കാൽ തൊട്ട് വന്ദിച്ചാണ് വരവേറ്റത്.
2/ 5
കാൽതൊട്ട് വന്ദിച്ച ജെയിംസ് മറാപ്പെയെ പിടിച്ചെഴുന്നേൽപ്പിച്ച് വാരിപ്പുണരുകയും ചെയ്തു. ആചാരപരമായ വരവേൽപ്പും മോദിക്കായി സംഘടിപ്പിച്ചു. ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
3/ 5
സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നല്‍കാറില്ല. എന്നാൽ പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി പാപുവ ന്യൂഗിനിയിൽ എത്തിയത്.
4/ 5
മോദിയുടെ വരവിൽ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. തന്നെ വരവേൽക്കാൻ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
5/ 5
19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വാക്താവ് അറിയിച്ചു.