നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നിലമ്പൂരിലെ എതിർ സ്ഥാനാർഥിയായിരുന്ന പി വി അൻവറും അടക്കം നിരവധി നേതാക്കൾ വിവി പ്രകാശിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദരണീനയനും കഠിനാധ്വാനിയുമായ കോൺഗ്രസ് നേതാവിനെയാണ് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.