TRENDING:

പഴകിയ ഭക്ഷണം കഴിച്ച് പണി കിട്ടി; യുവതിയുടെ വയറ്റിൽ ഒമ്പത് മാസമായി വളരുന്ന വിരയെ കണ്ടെത്തി

Last Updated:

ഒമ്പതുമാസം മുമ്പ്‌ കഴിച്ച പഴകിയ സൂഷിയായിരുന്നു കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിവസം മുഴുവന്‍ ജോലിയെടുത്ത്‌ തളര്‍ന്ന്‌ പാതിരാത്രി വീട്ടിലെത്തിയപ്പോഴാണ്‌ പകല്‍ ഒന്നും കഴിച്ചില്ലായെന്ന്‌ 34കാരിയായ യുവതി ഓര്‍ക്കുന്നത്‌. സമീപത്തെ ഹോട്ടലുകളെല്ലാം പൂട്ടിയതിനാല്‍ കുറച്ചു ദിവസം മുമ്പ്‌ വാങ്ങിയ ജപ്പാനീസ്‌ വിഭവമായ സൂഷീ ഫ്രിഡ്‌ജില്‍ നിന്നെടുത്ത്‌ കഴിച്ചു.
advertisement

രാവിലെ എണീറ്റു ജോലിക്കുപോവാന്‍ ഒരുങ്ങുമ്പോഴാണ്‌ മതിഭ്രമവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉറക്കവും നഷ്ടപ്പെട്ടു. വയറിനകത്ത്‌ മല്‍സ്യം നീന്തുന്നത്‌ പോലെ അനുഭവപ്പെട്ടെന്നാണ് ജെസി എന്ന് വിളിക്കുന്ന യുവതി പറയുന്നത്. ഒമ്പത് മാസത്തോളം ഈ അവസ്ഥയിൽ ജെസി നരകജീവിതം നയിച്ചു. ഇതിനിടയിൽ പല ഡോക്ടർമാരേയും കണ്ടു.

You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ

advertisement

ശരീരം മുഴുവൻ സ്‌കാന്‍ ചെയ്യാമെന്നു ഒരു ഡോക്ടര്‍ പറയുന്നതോടെയാണ്‌ പ്രശ്‌നകാരണം കണ്ടെത്തുന്നത്‌. വലിയ ഒരു നാടവിരയെയാണ്‌ സ്‌കാനിങ്ങില്‍ കണ്ടെത്തിയത്‌. ലാബില്‍ നടത്തിയ പരിശോധനയില്‍ വിരയുടെ മുട്ടകളും കണ്ടെത്തി.

You may also like:കാമുകിക്ക് മക്ക്ഡൊണാൾഡ്സിൽ പോകണം; 1.98 ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്റ്ററിൽ പറന്ന് കാമുകൻ

എങ്ങനെയാവാം വിര വയറ്റിലെത്തിയതെന്ന്‌ കണ്ടെത്തിയപ്പോഴാണ്‌ യുവതി ശരിക്കും ഞെട്ടിയത്‌. ഒമ്പതുമാസം മുമ്പ്‌ കഴിച്ച പഴകിയ സൂഷിയായിരുന്നു കാരണം. സൂഷിയിലടങ്ങിയ മല്‍സ്യത്തിന്‌ നേരിയ പുളിപ്പ്‌ അനുഭവപ്പെട്ടിരുന്നതായി യുവതി പറയുന്നു. രുചി വ്യത്യാസം മാറ്റാൻ സോയാ സോസ്‌ ചേർത്തായിരുന്നു കഴിച്ചത്.

advertisement

You may also like:നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒമ്പതു മീറ്റര്‍ വരെ നീളത്തില്‍ മനുഷ്യശരീരത്തില്‍ വളരാന്‍ കഴിയുന്ന വിരയെയാണ്‌ വയറ്റില്‍ കണ്ടെത്തിയത്‌. ശരീരത്തിലെ വിറ്റാമിന്‍ ബി12 വലിച്ചെടുക്കലാണ്‌ ഈ വിരയുടെ പ്രധാന പണികളിലൊന്ന്‌. പോഷകങ്ങള്‍ മുഴുവന്‍ വിര കവര്‍ന്നതോടെ യുവതിയുടെ ആരോഗ്യം തകരാറിലാവുകയായിരുന്നു. വിരയെ നേരിടാനുള്ള മരുന്നു നല്‍കിയതോടെയാണ്‌ യുവതിയുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചത്‌. ഡോ. ചബ്ബി എമു യ്യൂട്ട്യൂബില്‍ യുവതിയുടെ അനുഭവം പങ്കുവെച്ചിട്ടുണ്ട്‌.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പഴകിയ ഭക്ഷണം കഴിച്ച് പണി കിട്ടി; യുവതിയുടെ വയറ്റിൽ ഒമ്പത് മാസമായി വളരുന്ന വിരയെ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories