നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാമുകിക്ക് മക്ക്ഡൊണാൾഡ്സിൽ പോകണം; 1.98 ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്റ്ററിൽ പറന്ന് കാമുകൻ

  കാമുകിക്ക് മക്ക്ഡൊണാൾഡ്സിൽ പോകണം; 1.98 ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്റ്ററിൽ പറന്ന് കാമുകൻ

  4851 രൂപയുടെ ഭക്ഷണം കഴിക്കാനാണ് വിക്ടർ 1.98 ലക്ഷം രൂപ ചെലവാക്കി 724 കിലോമീറ്റർ ദൂരം പറന്നത്.

  • Share this:
   റഷ്യയിലെ കോടീശ്വരനാണ് വിക്ടർ മാർട്ടിനോവ്. ഉക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയയിൽ കാമുകിക്കൊപ്പം വിനോദയാത്രയ്ക്ക് പോയതാണ് വിക്ടർ. മെക്ഡൊണാൾഡ്സിന്റെ ബിഗ് മാക്കും ഫ്രെഞ്ച് ഫ്രൈയുമാണ് ഇരുവരുടേയും ഇഷ്ടഭക്ഷണം. എന്നാൽ വിനോദയാത്രയ്ക്ക് പോയ ക്രിമിയയിൽ മക്ക്ഡൊണാൾഡ്സ് ഷോപ്പ് ഇല്ല. ഏറ്റവും അടുത്തുള്ള മക്ക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉള്ളത് 724 കിലോമീറ്റർ അകലെയാണ്.

   ഇഷ്ട ആഹാരം എന്ത് ചെയ്താലും കഴിക്കുകയും വേണം. ഒടുവിൽ കോടീശ്വരനായ വിക്ടർ പോംവഴി കണ്ടെത്തി. 724 കിലോമീറ്റർ അകലെയുള്ള ദക്ഷിണ റഷ്യയിലെ
   ക്രാസ്‌നോദാറിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചു വരിക.

   You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ

   കോടീശ്വരനാണല്ലോ, ആഗ്രഹം തോന്നിയാൽ അത് സഫലീകരിക്കാനുള്ള സാമ്പത്തിക ശേഷിയുമുണ്ട്. ഉടനെ ഒരു ഹെലികോപ്റ്റർ എടുത്ത് ക്രാസ്നോദാറിലേക്ക് പുറപ്പെട്ടു. സ്ഥലത്തെത്തി മക്ക്ഡൊണാൾഡ്സിൽ പോയി പ്രിയപ്പെട്ട ബിഗ് മാക്കും ഫ്രെഞ്ച് ഫ്രൈസും കഴിച്ച് ക്രിമിയയിൽ തിരിച്ചെത്തി.

   You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി

   മില്‍ക്ക്‌ ഷെയിക്ക്‌ അടക്കം 4851 രൂപയുടെ ഭക്ഷണം കഴിക്കാനാണ് വിക്ടർ 1.98 ലക്ഷം രൂപ ചെലവാക്കി 724 കിലോമീറ്റർ ദൂരം പറന്നത്. ക്രിമിയയിലെ ബ്ലാക്ക്‌ സീ റിസോര്‍ട്ടിൽ സ്വകാര്യ ആഡംബര കപ്പലിലായിരുന്നു വിക്ടറും കാമുകിയും താമസിച്ചിരുന്നത്‌.

   ക്രിമിയ പ്രദേശം 2014ല്‍ റഷ്യന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനു ശേഷം പ്രദേശത്ത്‌ പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ക്ക്‌ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അനുമതി നല്‍കിയിട്ടില്ല. അതാണ്‌ മക്‌ഡൊണാള്‍ഡ്‌സ്‌ ക്രിമിയയില്‍ പ്രവര്‍ത്തിക്കാത്തതിന്‌ കാരണം.
   Published by:Naseeba TC
   First published:
   )}