Also Read- പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ
സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ സയ്യിദ് എന്ന ഓട്ടോ ഡ്രൈവറെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വാഹനമിടിച്ച് ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. റഫീഖ് നഗർ സ്വദേശിയായ 34കാരനാണ് ഓട്ടോ ഡ്രൈവർ. കിഷോർ കർദാക്ക് എന്ന ബൈക്ക് യാത്രികനെയാണ് സൽമാൻ സയ്യിദ് ഇടിച്ചിട്ടത്.
advertisement
Also Read- തായ്‌ലൻഡ് രാജാവിന്റെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ ചോർന്നു; പിന്നിൽ രാജ്ഞിയുടെ പ്രതികാരമോ?
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് ശക്തിയായി റോഡിലേക്ക് വീണെങ്കിലും കിഷോറിന് കാര്യമായ പരിക്കുകളില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഓട്ടോയുടെ നമ്പർ തിരിച്ചറിയുന്നതും ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും. കൊലപാതക ശ്രമം (ഐപിസി 307), അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ (ഐപിസി 279) എന്നീ കുറ്റങ്ങളാണ് ഓട്ടോ ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
