ബാങ്കോക്ക്: തായ്ലൻഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ ആയിരക്കണക്കിന് നഗ്നചിത്രങ്ങൾ ചോർന്നു. തായ്ലൻഡ് രാജകുടുംബാംഗങ്ങൾക്കും തായ്ലൻഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുമാണ് നഗ്നചിത്രങ്ങൾ ചോർന്ന് കിട്ടിയത്. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്‌വജിറപക്തിയുടെ 1400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്.
പങ്കാളിയായ സിനീനത്തിനെ രാജകുടുംബത്തിലെ സുപ്രധാന പദവികളിൽ രാജാവ് നിയമിച്ചിരുന്നു. എന്നാൽ രാജ്ഞി സുതിദയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളെ തുടർന്ന് രാജാവ് തന്നെ സിനീനത്തിനെ പദവികളിൽ നിന്ന് പിന്നീട് നീക്കി. ക്ഷമാപണം നടത്തിയതിന് പിന്നാലെ സിനീനത്തിനെ വീണ്ടും രാജാവ് മടക്കിക്കൊണ്ടുവരികയായിരുന്നു. .
തായ്ലൻഡ് രാജാവിന്റെ സേനാ വിഭാഗത്തിൽ മേജർ ജനറലായ സിനീനത്ത് നേരത്തെ രാജാവിന്റെ അംഗരക്ഷക കൂടിയായിരുന്നു. തായ്‌ലൻഡിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും പൈലറ്റ് പരിശീലനവും ഇവർ പൂർത്തിയാക്കിയിരുന്നു. സിനീനത്ത് കൊട്ടാരത്തിലേക്ക് മടങ്ങിയെത്തിയത് രാജാവിന്റെ ഭാര്യയായ സുതിദ രാജ്ഞിയുടെ ഇഷ്ടക്കേടിന് കാരണമായി.