2.05 മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ മാലി എന്ന ഈ കലാകാരൻ അടച്ചിട്ട ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് വയലിൻ വായിക്കുന്നത്. ക്ലാസിക് ബോളിവുഡ് ഗാനങ്ങളായ ആഷാ ഭോസ്‌ലെയും മുഹമ്മദ് റാഫിയും ചേർന്ന് പാടിയ ദിവാന ഹുവ ബാദൽ എന്ന ഗാനവും തുടർന്ന് ലതാ മങ്കേഷ്കർ പാടിയ അജീബ് ദസ്താൻ ഹായ് യെ എന്ന ഗാനവുമാണ് വയലിനിൽ വായിക്കുന്നത്.
Also Read 'നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്'; ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ ടൊവീനോ തോമസ്
advertisement
വീഡിയോ അപ്‌ലോഡുചെയ്‌ത്, മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറലായി. വീഡിയോയ്ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. 2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ട ശേഷം, ട്വിറ്റർ ഉപയോക്താക്കൾ പാട്ടിന് മികച്ച അഭിപ്രായം പറയുക മാത്രമല്ല, ഈ കലാകാരൻ എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
Also Read പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്നാട്ടിൽ ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി
വീഡിയോ ആദ്യം ആരിഫ് ഷാ ട്വീറ്റ് ചെയ്യുകയും പിന്നീട് സംഗീതസംവിധായകൻ സവി ഗുപ്ത റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് കൃത്യമായി വ്യക്തമല്ല. എന്നാൽ കഴിവുള്ള കലാകാരനെ സഹായിക്കണമെന്ന് സംഗീതസംവിധായകൻ തന്റെ ഫോളോവേഴ്സിനോട് പറഞ്ഞു.
കലാകാരന്റെ പേര് ഭോഗോബൻ മാലി എന്നാണെന്നും ഗിരീഷ് പാർക്കിന് സമീപത്ത് എവിടെയോ ആണ് ഇദ്ദേഹം താമസിക്കുന്നതെന്നും സാവി പറഞ്ഞു. എന്തായാലും വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി വെർച്ച്വൽ മ്യൂസിക്ക് ഫെസ്റ്റിവലുമായി പ്രമുഖ ബോളിവുഡ് ഗായകരുടെ സംഘം കഴിഞ്ഞ ആഴ്ച്ച രംഗത്തെത്തിയിരുന്നു. ഷാൻ, സാധന സർഗ്ഗം, പത്മശ്രീ മാലിനി അശ്വതി, രാജ് പണ്ഡിറ്റ് എന്നിവരടങ്ങുന്ന 35 അംഗ ഗായകരുടെ സംഘമാണ് ജൂൺ 5 ന് മ്യൂസിക്ക് ഫെസ്റ്റിവലുമായി എത്തിയത്. എക്ക് സാത്ത്, ഇന്ത്യ വിൽ റൈസ് എഗൈൻ (ഒരുമിച്ച്, ഇന്ത്യ വീണ്ടും ഉദിച്ച് ഉയരും) എന്ന പേരിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. കോവിഡ് ബാധിച്ച അനാഥർ, വിധവകൾ, ഭിന്നശേഷിക്കാർ, അഭയാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, ന്യൂനപക്ഷ വിഭാഗക്കാർ, കലാകാരൻമാർ എന്നിങ്ങനെയുള്ളവർക്ക് സഹായം എത്തിക്കാൻ തുക കണ്ടെത്തുകയാണ് സംഗീത പരിപാടി ലക്ഷ്യമിടുന്നത്.

