പുതിയ റസ്റ്ററന്റ് പൂട്ടി വീണ്ടും തട്ടുകടയിലേക്ക്; വൈറലായ 'ബാബ കാ ദാബ'യിലെ വയോധിക ദമ്പതികൾ കഷ്ടപ്പാടിൽ
- Published by:Aneesh Anirudhan
- trending desk
Last Updated:
പുതിയ റസ്റ്ററന്റ് തുടങ്ങി ആറു മാസങ്ങൾക്ക് ശേഷം വീണ്ടും റോഡരികിലെ തങ്ങളുടെ പഴയ ദാബയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ വയോധിക ദമ്പതികൾ.
കഴിഞ്ഞവർഷം സോഷ്യൽ മീഡിയയിലൂടെ വൈറലായ ഡൽഹിയിലെ ബാബ കാ ദാബയെ കുറിച്ച് ഓർക്കുന്നുണ്ടോ? വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് രാജ്യത്തുടനീളം പ്രശസ്തമായ ആ തട്ടുകട. പ്രശസ്തിയിലേക്കും ഉയരുകയും വളരുകയും ചെയ്ത് പുതിയ റസ്റ്ററന്റ് തുടങ്ങി ആറു മാസങ്ങൾക്ക് ശേഷം വീണ്ടും റോഡരികിലെ തങ്ങളുടെ പഴയ ദാബയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ വയോധിക ദമ്പതികൾ.
തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലാണ് ബാബാ കാ ദാബ എന്ന പേരിൽ വൃദ്ധദമ്പതികളായ കാന്ത പ്രസാദും ഭാര്യ ബദാമി ദേവിയും ഒരു തട്ടുകട നടത്തിയിരുന്നത്. കച്ചവടം ഇല്ലാതെ വളരെ കഷ്ടപ്പെട്ടിരുന്ന ഇരുവരുടെയും അവസ്ഥ യൂട്യൂബറായ ഗൗരവ് വാസൻ ഒരു വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ പ്രശസ്തരായ ഇവർക്കായി സഹായം പ്രവഹിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ബാബയിൽ ദിവസേന നിരവധി ആളുകൾ ഭക്ഷണം കഴിക്കാൻ എത്തി. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ നീണ്ട നിരയും ഇവർ സെൽഫി എടുക്കുന്നതും പണം സംഭാവന ചെയ്യുന്നതുമെല്ലാം പതിവായി. ഫുഡ് ഡെലിവറി സർവീസായ സൊമാറ്റോ ബാബ കാ ബാബയെ അവരുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
advertisement
പ്രശസ്തരായ ശേഷം തുടർന്ന് കൈയിൽ പണമെത്തിയതോടെ കാന്ത പ്രസാദ് പുതിയ റസ്റ്റോറൻറ് തുറന്നു. തനിക്കുണ്ടായിരുന്ന കടങ്ങൾ തീർക്കാനും പുതിയ സ്മാർട്ട്ഫോൺ വാങ്ങാനുമെല്ലാം ഇവർക്ക് സാധിച്ചു.
UPDATE: baba ka dhaba is now listed on zomato and our team is working with the elderly couple there to enable food deliveries
thank you to the good people of the internet for bringing our attention to this ❤️
— zomato india (@zomatoin) October 8, 2020
advertisement
എന്നാൽ, പുതിയ റസ്റ്റോറന്റിൽ ആള് കുറഞ്ഞതും ലാഭകരമം ആവാത്തതും കാരണം ഫെബ്രുവരിയോടെ ഇത് പൂട്ടി. തുടർന്നാണ് നിത്യവൃത്തിക്കായി തങ്ങളുടെ പഴയ റോഡരികിലെ തട്ടുകടയിലേക്ക് വീണ്ടും ആരംഭിക്കാൻ ഇവർ നിർബന്ധിതരായത്.
Also Read 50 വർഷം മുമ്പ് ബീറ്റിൽസ് ഗായകരെ ചായ കുടിക്കാൻ വീട്ടിൽ കൊണ്ട് പോയ മ്യൂസിക് കടയുടമ ഓർമ്മയായി
എന്നാൽ, നിലവിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിന് ഇവിലേക്ക് കാര്യമായിട്ട് ആളുകൾ വരുന്നില്ലെന്ന് കാന്താ പ്രസാദ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ദിവസേനയുള്ള കച്ചവടം നേരത്തെ 3500 രൂപ ഉണ്ടായിരുന്നത് ലോക്ക്ഡൗൺ കാരണം 1000 രൂപയായി കുറഞു. എട്ട് പേരടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് കൊണ്ട് ജീവിക്കാൻ ആവുന്നില്ലെന്നും പ്രസാദ് പറഞ്ഞു
advertisement
പ്രശസ്തിയെ തുടർന്നുണ്ടായ വിജയത്തിനു ശേഷം 5 ലക്ഷം രൂപ മുടക്കിയാണ് കാന്താ പ്രസാദ് പുതിയ റസ്റ്റോറൻറ് ആരംഭിച്ചത്. ഇവിടെ മൂന്ന് ജോലിക്കാരെ നിയമിക്കുകയും ചെയ്തു. തുടക്കത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരും റസ്റ്റോറന്റിലേക്ക് കയറാതായതോടെ ഇത് പൂട്ടാൻ നിർബന്ധിതനാവുകയായിരുന്നു.
എല്ലാ മാസങ്ങളിലും ശരാശരി കച്ചവടം 40,000 രൂപയിൽ താഴെ മാത്രമായിരുന്നുവെന്നും ഇത് കാരണം കനത്ത നഷ്ടമാണ് സഹിക്കേണ്ടി വന്നതതെന്നും കാന്താ പ്രസാദ് പ്രസാദ് പറഞ്ഞു. പുതിയ റസ്റ്റോറന്റ് തുടങ്ങിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ മുടക്കിയതിൽ 36,000 രൂപ മാത്രമാണ് തിരിച്ച് കിട്ടിയത്. റസ്റ്റോറന്റിലെ കസേരകൾ, പാത്രങ്ങൾ, പാചക സാമഗ്രികൾ എന്നിവ വിറ്റാണ് ഇത് കണ്ടെത്തിയത്.
advertisement
യൂട്യൂബറായ ഗൗരവ് വാസൻ എന്നയാളാണ് കാന്താ പ്രസാദിന്റെ കഷ്ടപ്പാട് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്. തുടർന്നാണ് ഈ വൃദ്ധദമ്പതികൾ രാജ്യത്തുടനീളം പ്രശസ്തരായത്. എന്നാൽ പിന്നീട് ഗൗരവിനെതിരെ പ്രസാദ്
വഞ്ചനാ കുറ്റം ആരോപിച്ച് പരാതി നൽകിയിരുന്നു. തനിക്ക് സംഭാവനയായി ലഭിച്ച പണം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിച്ചത്. എന്നാൽ കാന്താ പ്രസാദിന്റെ ആരോപണം നിഷേധിച്ച ഗൗരവ് തന്റെ ബാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുതിയ റസ്റ്ററന്റ് പൂട്ടി വീണ്ടും തട്ടുകടയിലേക്ക്; വൈറലായ 'ബാബ കാ ദാബ'യിലെ വയോധിക ദമ്പതികൾ കഷ്ടപ്പാടിൽ