'നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്'; ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ ടൊവീനോ തോമസ്

Last Updated:

ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന പോസ്റ്ററാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

News18
News18
കോവിഡ് പ്രതിസന്ധിയ്ക്കിടെ ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ടൊവീനോ തോമസ്. കോവിഡ് മുന്‍നിര പോരാളികളായ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടൊവീനോയുടെ പ്രതകരണം. ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന പോസ്റ്ററാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
"ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്", ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാനമാണ് ടൊവീനോ തന്റെ പേജിൽ പങ്കുവച്ചിരിക്കുന്നത്.
advertisement
അഹാന കൃഷ്‍ണയും 'കരിക്കി'ലെ അനു കെ അനിയനും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മാവേലിക്കര ജില്ലാ ആശുപത്രിയിലും കഴിഞ്ഞ ദിവസം ഡോക്ടർ ആക്രമിക്കപ്പെട്ടിരുന്നു.

ആസാമിൽ ഡോക്ടറെ ആക്രമിച്ച കേസ്; ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ; മുഖ്യമന്ത്രി ഡോക്ടറെ സന്ദര്‍ശിച്ചു

advertisement
ആസാമിൽ കോവിഡ് കെയർ സെന്ററിലെ ജൂനിയർ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിലായി. ഇതോടെ  ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഹൊജായ് ജില്ലയിലെകോവിഡ് കെയർ സെന്ററിലെ ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്.  ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു.
ജോലിക്കിടെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷ പ്രതിനിധി സംഘവുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
advertisement
രോഗികളുടെ  ബന്ധുക്കളിൽ നിന്നും ഡോക്ടർമാർക്കെതിരെ അടുത്തിടെ ഉണ്ടായ ആക്രമണ സംഭവങ്ങൾ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി) ആസാം ചീഫ് സെക്രട്ടറി, പോലീസ് ജനറൽ, അസം സർക്കാർ എന്നിവരോട് നിർദ്ദേശിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
advertisement
അസമിലെ ഹൊജായ് ജില്ലയിലെ ഒഡാലി കോവിഡ് -19 കെയർ സെന്ററിൽ രോഗി മരിച്ചതിനെത്തുടർന്നാണ് യുവ ഡോക്ടറെ ജനക്കൂട്ടവും ബന്ധുക്കളും ക്രൂരമായി മർദ്ദിച്ചത്. ഡോ. സ്യൂജ് കുമാർ സേനാപതി എന്ന ഡോക്ടറാണ് മർദ്ദനത്തിനിരയായത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്'; ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ ടൊവീനോ തോമസ്
Next Article
advertisement
1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?
1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?
  • 1971-ലെ യുദ്ധത്തിൽ പാകിസ്ഥാൻ കപ്പലുകൾ തകർക്കാൻ ഇന്ത്യൻ നാവികസേന ലിംപെറ്റ് മൈനുകൾ ഉപയോഗിച്ചു.

  • ലിംപെറ്റ് മൈനുകൾ നനയാതിരിക്കാൻ ഇന്ത്യൻ നാവികസേന അവ കോണ്ടത്തിനുള്ളിൽ വെക്കുകയായിരുന്നു.

  • ചിറ്റഗോംഗ് തുറമുഖത്തെ ഓപ്പറേഷൻ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന ഘടകമായി.

View All
advertisement