TRENDING:

കിണറ്റില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ആളെ കൂട്ടിയ നായ; മാതൃത്വത്തിന്റെ മഹനീയ മാതൃക

Last Updated:

പ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ ആഴ്ചകള്‍ക്ക് മുമ്പാണ് എട്ടോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സ്വന്തം മക്കളെപ്പോലും മാതാപിതാക്കള്‍ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന കാലത്ത് മാതൃത്വത്തിന്റെ മഹനീയ മാതൃക കാട്ടി ഒരു തെരുവുനായ. കിണറ്റില്‍ വീണ കുഞ്ഞിനെ ബഹളം വച്ച് ആളെക്കൂട്ടിയാണ് അമ്മനായ രക്ഷിച്ചെടുത്തത്. കോട്ടയം ഐഡ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
advertisement

Also Read- 'ഒമർ ഇക്കാക്ക് ആരേലും വേണ്ടേ, ഞാൻ റെഡി ആണ്' - ചാറ്റ് പുറത്തുവിട്ട് ഒമർ ലുലു

പ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ ആഴ്ചകള്‍ക്ക് മുമ്പാണ് എട്ടോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി.

advertisement

Also Read- 32 വർഷം മുമ്പ് നഷ്ടമായ മോതിരം; ഒടുവിൽ കണ്ടെത്തിയത് ഇ-ബെയിൽ വിൽപനയ്ക്ക് എത്തിയപ്പോൾ

സമീപത്തെ മാധ്യമ സ്ഥാപനമായ ജനയുഗം ജില്ലാ ബ്യൂറോയുടെ മുന്‍പിലേക്ക് ഓടിയും തിരികെ കിണറിന്റെ അടുത്തെത്തിയും നായ ബഹളം വച്ചതോടെയാണ് ബ്യൂറോ ചീഫായ സരിത കൃഷ്ണന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഓഫീസിന് പുറത്തിറങ്ങി നോക്കിയതോടെ വ‌സ്ത്രത്തില്‍ കടിച്ചുവലിച്ചും കാലില്‍ തോണ്ടിയുമൊക്കെ സരിതയെ കിണറിനടുത്തേക്ക് ആകര്‍ഷിക്കാനായി നായയുടെ ശ്രമം.

Also Read- ഇത്ര പിശുക്ക് വേണൊ? 38 കോടിയിലേറെ ആസ്തിയുളള സ്ത്രീ കഴിക്കുന്നത് പൂച്ചയ്ക്കുള്ള ഭക്ഷണം

advertisement

നായ്ക്കുട്ടി കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും കയറുമൊക്കെയായി നായ്ക്കുട്ടിയെ രക്ഷപെടുത്താൻ ശ്രമം തുടങ്ങി. ഇതിനിടെ മൃഗസ്‌നേഹികളുടെ സംഘടനയായ കോട്ടയം ആരോയിലെ അംഗം എ ഫാത്തിമയെ സരിത വിവരമറിയിച്ചു. ഫാത്തിമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗം സ്മികേഷ് ഓലിക്കൻ എത്തി.

ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സും സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവരും നായ്ക്കുട്ടിയെ പുറത്തെടുത്തതോടെ ഫാത്തിമയും സ്മികേഷ് ഓലിക്കനും ചേര്‍ന്ന് കോടിമതയിലെ മൃഗാശുപത്രിയിലെത്തിച്ചു. പരിചരണത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വീണ്ടും അമ്മയുടെ അരികിലെത്തിച്ചു.

advertisement

കുട്ടിയെ തിരികെ ലഭിച്ചു കഴിഞ്ഞപ്പോള്‍ ഫാത്തിമയുടെ കാലില്‍ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന അമ്മ നായയെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിയത്.ലോക് ഡൗണ്‍ കാലത്ത് ഇതേ ഗോഡൗണില്‍ അകപ്പെട്ട നായയ്ക്ക് അന്ന് ജനയുഗം ഓഫീസിലെ ജീവനക്കാരാണ് രക്ഷകരായത്. ഇവര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ലോക്ക് അറുത്തുമാറ്റി നായയെ രക്ഷപെടുത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണം നല്‍കിത്തുടങ്ങിയതോടെ നായ ജീവനക്കാരുമായി അടുപ്പത്തിലായിരുന്നു.

advertisement

മറ്റൊരു സംഭവം-

യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് വളര്‍ത്തുനായ

തുർക്കിയിലെ ബോൺകുക്ക് എന്ന വളർത്തുനായയുടെ സ്നേഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആശുപത്രിയുടെ മുൻപിൽ ബോൺകുക്ക്​ എന്ന വളർത്തുനായ ദിവസവും രാവിലെ കൃത്യം ഒൻപതുമണി​ക്ക്​ എത്തും. വൈകുന്നേരം വരെ ആശുപത്രി വാതിലിന്​ സമീപം സമയം ചെലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക്​ പ്രവേശിക്കില്ല. വാതിൽ തുറന്നാൽ പതുക്കെ തല ഉയർത്തി അക​ത്ത്​ തന്‍റെ യജമാനനായ സെമൽ സെന്റർക്കിനെ തിരയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുർക്കി സ്വദേശിയായ സെമൽ സെന്റർക്കിന്‍റെ വളർത്തുനായയാണ്​ ബോൺകുക്ക്​. സെമലിന്​ അസുഖം ബാധിച്ചതോടെ ജനുവരി 14ന്​ ആംബുലൻസിൽ ട്രാബ്​സോണിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആംബുലൻസിന്​ പിറകെയോടി ബോൺകുക്കും ആശുപത്രിയിലെത്തി. ആശുപത്രിയുടെ പുറത്ത്​ തന്റെ യജമാനനെ കാത്ത്​ നായ പകൽ മുഴുവൻ ചെലവഴിക്കുകയായിരുന്നു. ബോൺകുക്കിനെ സെമലിന്റെ മകൾ അയ്​നൂർ എഗേലി രാത്രി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്പതുമണിയാകു​മ്പോൾ ബോൺകുക്ക്​ ആശുപത്രിക്ക്​ മുമ്പിലെത്തും. തുടർന്ന് വായിക്കാം 

മലയാളം വാർത്തകൾ/ വാർത്ത/Life/
കിണറ്റില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ആളെ കൂട്ടിയ നായ; മാതൃത്വത്തിന്റെ മഹനീയ മാതൃക
Open in App
Home
Video
Impact Shorts
Web Stories