'ലാലേട്ടന് പ്രിയൻ സാർ പോലെ, ഒമർ ഇക്കാക്ക് ആരേലും വേണ്ടേ, ഞാൻ റെഡി ആണ്' - ചാറ്റ് പുറത്തുവിട്ട് ഒമർ ലുലു

Last Updated:

ഈ ചാറ്റ് പങ്കുവച്ച പോസ്റ്റിന്റെ താഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും സിനിമയിൽ ഒരു അവസരം തരുമോ എന്ന് ചോദിച്ചുള്ള കമന്റുകളാണ് കൂടുതലും.

അഭിനയമോഹമുള്ളവരിൽ സിനിമയിൽ ഒന്ന് തല കാണിക്കാൻ ആഗ്രഹിക്കാത്തവർ കുറവ് ആയിരിക്കും. പണ്ട് അവസരങ്ങൾ തേടി മദ്രാസിന് ആയിരുന്നു സിനിമാ മോഹികൾ വണ്ടി കയറിയിരുന്നത്. ഇന്നത്തെ പല പ്രമുഖരായ സംവിധായകരും നടൻമാരും മദ്രാസിൽ പോയി ഒരു അവസരത്തിന് വേണ്ടി അലഞ്ഞ കാര്യം അഭിമുഖങ്ങളിൽ പറയാറുണ്ട്. എന്നാൽ, യുവനടൻമാരിൽ ആർക്കും മദ്രാസിന് വണ്ടി കയറിയ കഥ പറയാൻ ഉണ്ടാകില്ല. മാത്രമല്ല മലയാള സിനിമയുടെ കേന്ദ്രം കൊച്ചിയിലേക്ക് പറിച്ചു നടപ്പെട്ടതോടെ സിനിമാ മോഹികൾ കൊച്ചിയിൽ എത്തി കറങ്ങി നടക്കാറുണ്ട്.
എന്നാൽ, പുതിയ തലമുറ വീട്ടിലിരുന്ന് തന്നെയാണ് ഒരു റോൾ കിട്ടുമോയെന്ന് അന്വേഷിക്കുന്നത്. ഫേസ്ബുക്കിൽ തന്നെ അതിന് നിരവധി ഉദാഹരണങ്ങൾ കാണാം. പ്രമുഖരായ സംവിധായകർ ഒരു പുതിയ പോസ്റ്റ് ഇടുമ്പോഴും അതിന്റെ താഴെ അഭിനയിക്കാൻ ഒരു അവസരം ചോദിച്ചുള്ള കമന്റുകൾ നിരവധിയുണ്ടാകും. കൂടാതെ, ഇൻബോക്സിലും അഭിനയിക്കാൻ അവസരം ചോദിച്ച് നിരവധി പേരാണ് എത്തുക.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]എന്നാൽ, ഇപ്പോൾ വാട്ട്സ് ആപ്പിലൂടെയാണ് അവസരം ചോദിക്കൽ. അതും വെറുതെയല്ല വളരെ കാവ്യാത്മകമായി മലയാളത്തിലെ സൂപ്പർ താരങ്ങളുമായി താരതമ്യം ചെയ്താണ് അഭിനയിക്കാൻ അവസരം ചോദിക്കൽ. അത്തരത്തിലൊരു അവസരം ചോദിക്കലിന്റെ ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. വാട്ട്സ് ആപ്പിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലാണ് അദ്ദേഹം പങ്കുവച്ചത്.
advertisement
എവിടെ ആയിരുന്നു ഇത്രയും കാലം മുത്തേ 😁

Posted by Omar Lulu on Friday, 29 January 2021
'എവിടെ ആയിരുന്നു ഇത്രയും കാലം മുത്തേ' എന്ന ചോദ്യത്തോടെയാണ് ആ രസകരമായ ചാറ്റ് ഒമർ ലുലു പങ്കു വച്ചിരിക്കുന്നത്. ചാറ്റിൽ സംവിധായകനോട് അഭിനയമോഹി അവസരം ചോദിക്കുന്നതിനും ഒരു ചന്തമുണ്ട്. അത് ഇങ്ങനെ, 'ലാലേട്ടന് പ്രിയൻ സാർ പോലെ, മമ്മൂക്കയ്ക്ക് ജോഷി പോലെ, നിവിൻ പോളിക്ക് വിനീത് ശ്രീനിവാസൻ പോലെ, ഇക്കാക്ക് ആരേലും വേണ്ടേ? ഞാൻ റെഡി ആണ്' - ഇങ്ങനെയാണ് ചാറ്റിൽ ഒമർ ലുലുവിനോട് അഭിനയ മോഹിയായ ചെറുപ്പക്കാരൻ പറഞ്ഞിരിക്കുന്നത്.
advertisement
ഏതായാലും മറുപടിയായി രണ്ട് ഇമോജികളാണ് സംവിധായകൻ അഭിനയമോഹിയായ ചെറുപ്പക്കാരന് നൽകിയിരിക്കുന്നത്. ഈ ചാറ്റ് പങ്കുവച്ച പോസ്റ്റിന്റെ താഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും സിനിമയിൽ ഒരു അവസരം തരുമോ എന്ന് ചോദിച്ചുള്ള കമന്റുകളാണ് കൂടുതലും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലാലേട്ടന് പ്രിയൻ സാർ പോലെ, ഒമർ ഇക്കാക്ക് ആരേലും വേണ്ടേ, ഞാൻ റെഡി ആണ്' - ചാറ്റ് പുറത്തുവിട്ട് ഒമർ ലുലു
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement