നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 32 വർഷം മുമ്പ് നഷ്ടമായ മോതിരം; ഒടുവിൽ കണ്ടെത്തിയത് ഇ-ബെയിൽ വിൽപനയ്ക്ക് എത്തിയപ്പോൾ

  32 വർഷം മുമ്പ് നഷ്ടമായ മോതിരം; ഒടുവിൽ കണ്ടെത്തിയത് ഇ-ബെയിൽ വിൽപനയ്ക്ക് എത്തിയപ്പോൾ

  അജ്ഞാതയായ സ്ത്രീയാണ് മോതിരം ഇ-ബെയിൽ വിൽപനയ്ക്ക് വെച്ചത്

  Image: Youtube

  Image: Youtube

  • Share this:
   മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് എവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ മോതിരം വീണ്ടും കൺമുന്നിൽ എത്തുമെന്ന് യുഎസ് സ്വദേശിയായ റിച്ചാർഡ് സ്കിന്നർ ഒരിക്കൽ പോലും കരുതിയിരുന്നില്ല. 1989 ൽ ഹൈസ്കൂൾ കാലത്താണ് റിച്ചാർഡിന്റെ പ്രിയപ്പെട്ട മോതിരം നഷ്ടമാകുന്നത്.

   വർഷങ്ങൾ ഒരുപാട് കഴിഞ്ഞു, മോതിരത്തിന്റെ കാര്യം റിച്ചാർഡ് പോലും മറന്നു പോയി. അങ്ങനെയിരിക്കേയാണ് അവിചാരിതമായി മോതിരം വീണ്ടും റിച്ചാർഡിന്റെ മുന്നിലെത്തുന്നത്. അതും ഇ-ബെയിലൂടെ!

   1989 ൽ വുഡ് ലാന്റ് ഹൈ സ്കൂൾ വിദ്യാർത്ഥിയായിരിക്കേയാണ് റിച്ചാർഡിന് മോതിരം നഷ്ടമാകുന്നത്. ഒരു ദിവസം യാദൃശ്ചികമായി മോതിരം എവിടെയോ നഷ്ടമാകുകയായിരുന്നുവെന്ന് റിച്ചാർഡ് പറയുന്നു. അൽപം അന്വേഷിച്ചെങ്കിലും മോതിരത്തെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. റിച്ചാർഡും പതിയെ ആ കാര്യം മറന്നു.

   അവിചാരിതമായാണ് വുഡ് ലാന്റ് ഹൈ സ്കൂളിന്റെ ഫെയ്സ്ബുക്ക് അലൂംനി പേജിൽ തന്റെ മോതിരത്തിന്റെ കാര്യം പഴയ സഹപാഠി ഓർപ്പിച്ചത്. ഇ-ബെയിൽ 1989 വുഡ് ലാന്റ് ക്ലാസ് മോതിരം ഏതോ സ്ത്രീ വിൽപനയ്ക്ക് വെച്ചെന്നായിരുന്നു സുഹൃത്ത് എഫ്ബി പേജിൽ പറഞ്ഞത്.

   വിവരം അറിഞ്ഞ് മുൻ വിദ്യാർത്ഥികളിൽ ചിലർ വുഡ് ലാന്റ് അധികൃതരെ വിവരം അറിയിച്ചു. കാര്യം ഇ-ബെയിലും അറിയിച്ചു. വിൽപനയ്ക്ക് വെച്ചിരിക്കുന്നവയിൽ നിന്ന് മോതിരം നീക്കം ചെയ്തു.

   റിച്ചാർഡിന്റെ മകൾ വുഡ് ലാന്റ് സ്കൂളിൽ നിന്നും ഈ വർഷം പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയാണ്. മകളുടെ അതേ പ്രായത്തിൽ തനിക്ക് നഷ്ടമായ മോതിരം ഇപ്പോൾ തിരിച്ച് ലഭിച്ചതിന്റെ സന്തോഷത്തിലാണ് റിച്ചാർഡ്.

   മോതിരത്തിനൊപ്പം നിരവധി ഓർമകൾ കൂടിയാണ് തനിക്ക് തിരികേ ലഭിച്ചിരിക്കുന്നതെന്ന് റിച്ചാർഡ് പറയുന്നു. വർഷങ്ങൾക്ക് ശേഷം തിരികേ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റിച്ചാർഡ് പറയുന്നു.
   Published by:Naseeba TC
   First published:
   )}