വിഗ്നേശിന്‍റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു രസകരമായ വീഡിയോയ്ക്കൊപ്പമാണ് പ്രതികരണം. ഞങ്ങളെ കുറിച്ചുള്ള കൊറോണ വാർത്തകൾക്കും മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെയും ഭാവനകള്‍ക്ക് ഞങ്ങളുടെ പ്രതികരണം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവർക്ക്... ഞങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണിരിക്കുന്നത്. നിങ്ങളെപ്പോലെ ജോക്കർമാരെയും നിങ്ങളുടെ ജോക്കുകളും കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം ഞങ്ങൾക്കിപ്പോൾ നൽകിയിട്ടുണ്ട്..'എന്നാണ് വിഗ്നേശ് ഇൻസ്റ്റയിൽ കുറിച്ചത്.
തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. കോടമ്പാക്കം, വത്സരവാക്കം എന്നിവിടങ്ങളിലാണ് തമിഴ് സിനിമാതാരങ്ങൾ കൂടുതലും താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും ചെന്നൈയിലെ ഹോട്സ്പോട്ടുകളാണ്. ഇതിനു പിന്നാലെയാണ് സിനിമാതാരങ്ങൾക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത പുറത്തു വന്നത്.
TRENDING:കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]