കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ

Last Updated:

പെൺകുട്ടികളിൽ ചിലർ ഗര്‍ഭിണിയാണെന്ന വാർത്ത പുറത്ത് വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സത്യാവസ്ഥ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവിന്‍റെ ആരോപണം.

ലക്നൗ: ഉത്തർപ്രദേശിലെ ഒരു സർക്കാര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ 57 പെൺകുട്ടികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്ത ഈ കുട്ടികളിൽ അ‍ഞ്ച് പേർ‌ ഗർഭിണികളാണെന്നും പരിശോധനയ്ക്കിടെ തെളിഞ്ഞത് വിവാദം ഉയർത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കാത്ത മറ്റ് രണ്ട് പെൺകുട്ടികളും കൂടി ഗർഭിണികളാണ്.
സ്വരൂപ് നഗറിൽ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളിൽ പലരും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രാദേശിക ഭരണകൂടം ആരോഗ്യവകുപ്പിൽ വിവരം അറിയിച്ചത്. തുടർന്നാണ് പെൺകുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പെൺകുട്ടികളിൽ ചിലർ ഗര്‍ഭിണിയാണെന്ന വാർത്ത പുറത്ത് വന്നതോടെ വിമർശനം ഉയര്‍ന്നിട്ടുണ്ട്.  യുപി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സത്യാവസ്ഥ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവിന്‍റെ ആരോപണം.
TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]
'ബീഹാറിലെ മുസാഫർപുര്‍ അഭയകേന്ദ്രത്തിലെ കേസ് രാജ്യത്തിന് മുന്നിലുണ്ട്.. യുപിയിലെ ദിയോറിയയിലും സമാന കേസ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതുപോലെ തന്നെ പുതിയൊരു കേസ് ഉയര്‍ന്ന വന്ന സാഹചര്യത്തിൽ അന്വേഷണത്തിന്‍റെ പേരിൽ എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കപ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. സർക്കാരിന് കീഴിലുള്ള അഭയകേന്ദ്രങ്ങളിൽ മനുഷ്യത്വരഹിതമായ പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രിയങ്ക ആരോപിച്ചത്.
advertisement
എന്നാൽ അഭയകേന്ദ്രത്തിലെത്തുന്നതിന് മുമ്പ് തന്നെ ഈ പെൺകുട്ടികൾ ഗർഭിണികളായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 'വിവിധ ജില്ലകളിൽ നിന്ന് പോക്സോ നിയമപ്രകാരം ശിശുക്ഷേമ സമിതിയുടെ നിർദേശ പ്രകാരമാണ് പെൺകുട്ടികളെ ഇവിടെയെത്തിച്ചത്.. ഇവിടെ വരുമ്പോൾ തന്നെ ഇവർ അഞ്ച് പേരും ഗർഭിണികളായിരുന്നു'. എന്നാണ് ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി അറിയിച്ചത്.
കാൻപുർ എസ്പി ദിനേശ് കുമാറും ഇതേ കാര്യം തന്നെയാണ് പറയുന്നത്. 'വിവിധ ജില്ലകളിലെ ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരമാണ് പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലെത്തിച്ചത്. വരുമ്പോഴെ ഗർഭിണികളായിരുന്നു.. ഇക്കാര്യവുമായി ബന്ധപ്പെട്ട് അവരുടെ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
advertisement
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഭയകേന്ദ്രം ജില്ലാ ഭരണകൂടം ഇടപെട്ട് സീൽ ചെയ്തിട്ടുണ്ട്. സ്റ്റാഫിനോട് ക്വറന്‍റീനിൽ പോകാനും നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement