തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. തുടർച്ചയായ മൂന്ന് ദിവസവും രോഗികളുടെ എണ്ണം 100 കടന്നു.
ആകെ രോഗികളുമായി താരതമ്യപ്പെടുത്തിയാൽ സമ്പർക്കത്തിലൂടെയുള്ള രോഗപകർച്ച കുറവാണ്. 246 പേർ രോഗമുക്തി നേടി. ഇതും ഇതുവരെയുള്ളതിൽ ഉയർന്ന കണക്കാണ്. എന്നാൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നതിൽ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
മൂന്നാംഘട്ടത്തിൽ ഇതുവരെ 2673 പേർ രോഗബാധിതരായി. ഇതിൽ 2416 പേരും കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.