അനുജിത് സിന്ധു വിനയ് ലാൽ എന്ന ഒമ്പതാം ക്ലാസുകാരൻ തയ്യാറാക്കിയ ഈ കലാസൃഷ്ടി തിരുവനന്തപുരം എം.പിയും കോണ്ഗ്രസ് നേതാവും ആയ ശശി തരൂർ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. എങ്ങനെയാണ് അമ്മമാർ വീടുകൾ നോക്കി നടത്തുന്നത് എന്നതിന്റെ കൃത്യമായി അവതരണം എന്ന കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read-'തോറ്റു തൊപ്പിയിട്ട നാലു പേർ'; ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി പി.കെ ശ്രീമതി
'എന്‍റെ അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും' എന്ന തലവാചകത്തോടെ വരച്ച ഈ ചിത്രം സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക്കും തന്റെ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. 2020 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സ്ത്രീ ശാക്തീകരണത്തിന് ഫണ്ട് നീക്കി വെച്ചതിനെ പറ്റി പറയുന്ന ഭാഗത്താണ് ഐസക് അനുജതിനെ പേരെടുത്ത് പറഞ്ഞത്.
advertisement
അമ്മ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പറച്ചിൽ കേട്ടു മടുത്തിട്ടാണ് ഈ സ്കൂൾ വിദ്യാർത്ഥി തന്റെ പെയ്ന്‍റിംഗ് ഉദ്യമവുമായി രംഗത്ത് വന്നതെന്ന് തരൂർ പറയുന്നു. ചിത്രം ഇഷ്ടപ്പെട്ട അനുജതിന്‍റെ അധ്യാപക൯ സർക്കാർ അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു. സംസ്ഥാന സർക്കാറിന്റ 2020/21 ജെന്റർ രേഖയുടെ കവർ ചിത്രമായി ഈ പെയ്ന്റിംഗ് തെരെഞ്ഞെടുത്തിട്ടുണ്ട്.
എന്നാൽ തന്റെ മകന്റെ ചിത്രം ലോകം മുഴുവ൯ വാഴ്ത്തുന്നത് കാണാ൯ ആ അമ്മ ജീവിച്ചിരിപ്പില്ല. 2019 നവംബറിലാണ് അനുജത്തിന്‍റെ അമ്മ മരണപ്പെട്ടത്. പത്തു വയസ്സുള്ളപ്പോഴാണ് ആ ചിത്രം വരച്ചതെന്നും കുഞ്ഞു നാളിലേ ഇത്രയും വലിയ സന്ദേശം ജനങ്ങളിലെത്തിക്കാ൯ കഴിഞ്ഞ തന്റെ മകനെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നുവെന്നാണ് അനുജതിന്‍റെ അച്ഛൻ പറയുന്നത്.
തരൂർ പങ്കുവച്ച ചിത്രം ആയിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തെ അഭിനന്ദിച്ച് പ്രതികരിച്ചിരിക്കുന്നത്. ഒരു കുഞ്ഞു ബാല൯ ഇത്രയും വലിയ ഒരു സന്ദേശം പെയ്ന്റിംഗിലൂടെ അവതരിപ്പിച്ചുവെന്നത് വളരെ വലിയ കാര്യമാണെന്നും വിശ്വസിക്കാ൯ കഴിയുന്നില്ലെന്നുമായിരുന്നു ഒരു ട്വിറ്റർ യൂസറിന്‍റെ കമന്‍റെ്.