Kerala budget 2021 | 'വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കണം'; സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് തോമസ് ഐസക്

Last Updated:

സ്ത്രീകളുടെ ഉയരുന്ന തൊഴില്‍ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം ലഘൂകരിക്കാന്‍ പുരുഷന്മാര്‍ കൂടി വീട്ടുപണികളില്‍ പങ്കെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു

വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. പദ്ധതിക്കുവേണ്ടി കെ.എസ്.എഫ്.ഇ സ്മാര്‍ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കാം. ഇതിനായി കെ.എസ്.എഫ്.ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
യന്ത്ര ഗാര്‍ഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വര്‍ഷംകൊണ്ട് അടച്ചു തീര്‍ക്കുന്ന തരത്തിലാണ് പുതിയ പദ്ധതി. പലിശ മൂന്നിലൊന്നുവീതം. ഗുണഭോക്താവ്, തദ്ദേശ സ്ഥാപനം, കുടുംബശ്രീ എന്നിവരാണ് പലിശവിഹിതം നല്‍കേണ്ടത്. ഈടില്ലാത്ത വായ്പയാണിത്.
സ്ത്രീകളുടെ ഉയരുന്ന തൊഴില്‍ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം ലഘൂകരിക്കാന്‍ പുരുഷന്മാര്‍ കൂടി വീട്ടുപണികളില്‍ പങ്കെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്കായി 1347 കോടി രൂപയാണ് 2021-22ലെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
advertisement
മറ്റു സ്‌കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഘടകങ്ങള്‍കൂടി വിലയിരുത്തിയാല്‍ ബജറ്റില്‍ വനിതാ വിഹിതം 19.54 ശതമാനമാണ്. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കെ.എസ്.ഐ.ഡി.സി. കിന്‍ഫ്രാ പാര്‍ക്കുകളിലും ഒന്‍പത് വിമന്‍ ഫെസിലിറ്റേഴ്സ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala budget 2021 | 'വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കണം'; സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് തോമസ് ഐസക്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement