എന്നാൽ ഫോൺ തിരികെ ലഭിക്കാൻ എട്ട് മാസം സമയമെടുത്തത് എന്തുകൊണ്ടായിരിക്കും? എട്ട് മാസങ്ങൾക്ക് മുമ്പ് ഫോൺ മറന്നുവെച്ച അതേ ക്യാബ് തന്നെ ആകസ്മികമായി വീണ്ടും ബുക്ക് ചെയ്തതിനെ തുടർന്നാണ് അവർക്ക് ഫോൺ തിരികെ ലഭിച്ചത്. ഏപ്രിൽ 30-നാണ് യുവതിയ്ക്ക് ഫോൺ തിരികെ ലഭിച്ചത്. 2020 ഓഗസ്റ്റിൽ ഷേയ് ഫോൺ മറന്നുവെച്ചത് മുതൽ ആ ഡ്രൈവർ എന്നെങ്കിലും അവർക്ക് ഇത് തിരികെ നൽകാമെന്ന പ്രതീക്ഷയിലായിരുന്നു. അവരെ ബന്ധപ്പെടാൻ നമ്പറുകളൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം ഫോൺ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുകയായിരുന്നു.
advertisement
Also Read ഇരു കൈയും വിട്ട് സൈക്കിളിൽ സെൽഫി എടുക്കാൻ ശ്രമം; ലൈവ് റിപ്പോർട്ടിങ്ങിനിടെ വൈറലായി വീഡിയോ
"ഈ സംഭവം മനുഷ്യത്വത്തിന്മേലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ കാരണമായി. ആളുകൾ നല്ലവരാണ് അല്ലെങ്കിൽ നന്മയുള്ള ആളുകളും നമുക്കിടയിലുണ്ട് എന്ന തോന്നൽ ജനിപ്പിക്കാൻ ഈ സംഭവം ഉപകരിച്ചു. മുമ്പും എനിക്ക് പല വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതുപോലെ തിരികെ ലഭിക്കുന്നത് ഇത് ആദ്യമായാണ്", ഷേയ് പറഞ്ഞു. "ആദ്യമായാണ് ഒരു അപരിചിതൻ ഇതുപോലൊരു കാര്യം ചെയ്യുന്ന അനുഭവം എനിക്കുണ്ടാകുന്നത്. അദ്ദേഹത്തിന് ആ ഫോൺ തിരികെ നൽകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്", അവർ കൂട്ടിച്ചേർത്തു.
Also Read പ്രഷർ കുക്കറിൽ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ? വൈറലായി പാചക വീഡിയോ
ഫോൺ നഷ്ടപ്പെട്ട ദിവസം ഒന്നിലേറെ ഊബർ ക്യാബുകളിൽ യാത്ര ചെയ്‌തിരുന്നത് കൊണ്ട് ഏത് വാഹനത്തിലാകും ഫോൺ മറന്നുവെച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്ന് സെയ്ദ് പറഞ്ഞു. ഫോൺ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോൾ ബാഗിലും മുറിയിലുമടക്കം പറ്റാവുന്നിടത്തൊക്കെ തിരഞ്ഞു നോക്കി. മറ്റു ഫോണുകളിൽ നിന്ന് ആ ഫോണിലേക്ക് വിളിച്ചു നോക്കുകയും ചെയ്തു. "ആ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും റിങ് ചെയ്യുന്നുണ്ടായിരുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ഏത് നിമിഷവും ആ ഫോൺ സ്വിച്ച് ഓഫ് ആകുമെന്ന് എനിക്ക് അറിയാമായിരുന്നു", അവർ പറഞ്ഞു.
Also Read ആശുപത്രിയൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന ഉന്തു വണ്ടിയിൽ; വിവാദമാകുന്നതിനിടെ രോഗി മുങ്ങി!
ഭാഗ്യവശാൽ ആ ഡ്രൈവർക്ക് ആ ഫോൺ വിൽക്കാനോ അല്ലെങ്കിൽ സ്വന്തമായി ഉപയോഗിക്കാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. "ആ യാത്രികയ്ക്ക് ഫോൺ തിരികെ ലഭിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. വീണ്ടും അവരെ കണ്ടുമുട്ടുന്നത് വരെ ആ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ ഡ്രൈവർ തയ്യാറായതും സന്തുഷ്ടകരമായ കാര്യമാണ്" എന്നാണ് ഊബർ ഔദ്യോഗികമായി ഈ വാർത്തയോട് പ്രതികരിച്ചത്.