ഇരു കൈയും വിട്ട് സൈക്കിളിൽ സെൽഫി എടുക്കാൻ ശ്രമം; ലൈവ് റിപ്പോർട്ടിങ്ങിനിടെ വൈറലായി വീഡിയോ

Last Updated:

യുവതി ഇരു കൈയും വിട്ട് സൈക്കിളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോകളിലൊന്നാണ് തത്സമയ വാർത്താ റിപ്പോർട്ടുകളിലും അതിനിടയിലും സംഭവിക്കുന്ന അബദ്ധങ്ങൾ. മിക്കവാറും എല്ലാ ആഴ്‌ചകളിലും തത്സമയ റിപ്പോർട്ടുകൾക്കിടയിൽ റിപ്പോർട്ടർമാർക്കോ വീഡിയോയിലെ പശ്ചാത്തലത്തിലോ ഉള്ള ആളുകൾക്കോ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങളും തമാശ നിറഞ്ഞ അബദ്ധങ്ങളും വൈറലാകാറുണ്ട്. ചില ആളുകൾ‌ നിമിഷ നേരത്തെ പ്രശസ്തിക്കുവേണ്ടി മനപൂർ‌വ്വം ലൈവ് ക്യാമറക്ക് മുന്നിൽ വരുമ്പോൾ, മറ്റ് പലരും ആകസ്മികമായോ അബദ്ധവശാലോ എത്തിപ്പെടുകയും അമിളികൾ പറ്റുകയുമാണ്.
ഇപ്പോൾ ഏറ്റവും പുതിയതായി വൈറലായിരിക്കുന്നത് ഒരു തത്സമയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അതിനെ പശ്ചാതലമാക്കി സെൽഫി എടുക്കാൻ ശ്രമിച്ച ഒരു യുവതിക്ക് പറ്റിയ അബദ്ധമാണ്.
കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ നിന്നാണ് പുതിയ വൈറൽ വീഡിയോ. ഒറു റിപ്പോർട്ടർ ലൈവായി വാർത്ത നൽകുന്നു. അതിനിടയിൽ റിപ്പോർട്ടറുടെ പുറകിലൂടെ ഒരു യുവതി സൈക്കിളിൽ സഞ്ചരിക്കുന്നതായി കാണാം. ശേഷം യുവതി ഇരു കൈയും വിട്ട് സൈക്കിളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
advertisement
വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. രസകരമായ കമൻ്റുകളാണ് ആളുകൾ വീഡിയോക്ക് താഴെ പങ്കുവെയ്ക്കുന്നത്. ഒരു ദേശീയ ചാനലിൻ്റെ ലൈവിൽത്തന്നെ, സൈക്കിളോടിച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത് എന്ത് കഷ്ടാണെന്നാണ് ഒരു കമൻ്റ്.
ഇത്തരം വൈറലായ 'ലൈവ് വാർത്തകൾ' ഈ മാസംതന്നെ വേറെയും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബോസ്റ്റൺ ആസ്ഥാനമായുള്ള ന്യൂസ് റിപ്പോർട്ടർ ജൂലിയാന മസ്സ, ഒരു നായ മോഷണ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. എന്നാൽ ആ തത്സമയ റിപ്പോർട്ടിനിടെ മോഷ്ടാവിനെയും അയാൾ മോഷ്ടിച്ച നായയെയും പിടിക്കാൻ കഴിഞ്ഞതാണ് ആ ലൈവ് വൈറലാകാൻ കാരണം.
advertisement
കേംബ്രിഡ്ജ് എന്ന മസാച്ചുസെറ്റ്സ് പട്ടണത്തിലാണ് സംഭവം. ടൈറ്റസ് എന്ന 13 മാസം പ്രായമുള്ള നായയെ മോഷ്ടിക്കുന്നതിൻ്റെ ദ്യശ്യം ഒരു വീടിൻ്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നായയെ മോഷ്ടിച്ച അതേ പാർക്കിംഗ് സ്ഥലത്ത് നിന്നായിരുന്നു മസ്സ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിങ്ങിനിടെ മസ്സ ടൈറ്റസിനെ കാണുകയും മോഷ്ടിക്കപ്പെട്ട നായ ഇതാണെന്ന് മനസിലാക്കുകയുമായിരുന്നു.
ഇതുപോലെ മറ്റൊരു വീഡിയോയും കഴിഞ്ഞ വർഷം നിരവധിപേരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. യു കെയിലെ സൗത്ത് ഷീൽഡ്‌സ് ബീച്ചിൽ ജെൻ ബർട്രം എന്ന മാധ്യമപ്രവർത്തക ലൈവ് റിപ്പോർട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് ക്യാമറ കണ്ടതോടെ നൃത്തം തുടങ്ങി. ലക്ഷക്കണക്കിനാളുകളാണ് കുട്ടിയുടെ നൃത്തം ലൈവായി കണ്ടത്. എന്നാൽ തൻ്റെ പിന്നിൽ ഇങ്ങനെയൊരു നൃത്തം നടക്കുന്നത് മാധ്യമപ്രവർത്തക അറിഞ്ഞതേയില്ല എന്നതാണ് രസം.
advertisement
എന്നാൽ പിന്നീട് റിപ്പോർട്ടിങ്ങിന്റെ വീഡിയോ കണ്ടപ്പോഴാണ് രസകരമായ സംഭവം റിപ്പോർട്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വീഡിയോയിൽ റിപ്പോർട്ടിങ്ങ് നടത്തുന്ന തന്റെ ശബ്ദം ഇല്ലാതാക്കി കുട്ടിയുടെ നൃത്തത്തിന് ചേരുന്ന സംഗീതമൊക്കെ നൽകി ജെൻ തന്നെ ട്വിറ്ററിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇരു കൈയും വിട്ട് സൈക്കിളിൽ സെൽഫി എടുക്കാൻ ശ്രമം; ലൈവ് റിപ്പോർട്ടിങ്ങിനിടെ വൈറലായി വീഡിയോ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement