സ്ത്രീകള്‍ നടന്നു പോകുന്നതിനിടെയാണ് കരടി പിന്നിൽ നിന്ന് വന്നത്. അതിനു ശേഷം കരടി രണ്ടു കാലിൽ നിന്നുകൊണ്ട് സ്ത്രീകളിലൊരാളെ മണം പിടിച്ചു. ഈ അവസരം മുതലാക്കി സ്ത്രീ തൻറെ സ്മാർട്ട് ഫോണിൽ കരടിക്കൊപ്പം സെൽഫിയെടുക്കുകയാണ് ഉണ്ടായത്.
TRENDING:SushantSinghRajput|സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; നായകൻ ടിക്ടോക് താരം സച്ചിൻ തിവാരി; ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്[NEWS]അപ്പൂപ്പനെ സ്ട്രെച്ചറിൽ എടുക്കാൻ അമ്മയെ സഹായിച്ച് ആറ് വയസുകാരൻ; ആശുപത്രി ജീവനക്കാരനെ പുറത്താക്കി
advertisement
[NEWS]കറുത്ത ബിക്കിനി ധരിച്ച് ദിഷ പട്ടാണി; മനോഹര ചിത്രം ആരാധകർക്കായി പങ്കുവെച്ച് താരം
[PHOTO]
ശരിക്കും രോമാഞ്ചം ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്ത്രീയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാനും മറന്നില്ല. സംഭവത്തിന്റെ വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
മെക്‌സിക്കോയിലെ ചിപിങ്‌ഗേ ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. കരടി സ്ത്രീയുടെ അടുത്തെത്തിയപ്പോൾ അവിടെയുണ്ടായി കരടിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കേൾക്കാം.
അതേസമയം സ്ത്രീയുടെ കാലിലും തലയിലും മണപ്പിക്കുകയായിരുന്നു കരടി. അതിനു ശേഷം കാലിൽ പിടിച്ച് വലിക്കാൻ ശ്രമിക്കുന്നതും കാണാം. അപ്പോൾ സ്ത്രീ പ്രതിരോധിച്ചിട്ടുണ്ട്. ഇവർക്കൊപ്പമുളള മറ്റൊരു സ്ത്രീ അനങ്ങാതെ നിൽക്കുന്നതും കാണാം.
അതിനു ശേഷം കരടി അവിടെ നിന്ന് പോവുകയായിരുന്നു. അപ്പോഴേക്കും സ്ത്രീകൾക്കും ആശ്വാസമായി.
