അപ്പൂപ്പനെ സ്ട്രെച്ചറിൽ എടുക്കാൻ അമ്മയെ സഹായിച്ച് ആറ് വയസുകാരൻ; ആശുപത്രി ജീവനക്കാരനെ പുറത്താക്കി

Last Updated:

മുറിവേറ്റതിനെ തുടർന്ന് ചികിത്സയിലുള്ള വൃദ്ധനെ മുറിവ് തുന്നിക്കെട്ടാൻ കൊണ്ട് പോകുന്നതിനും തിരികെ എത്തിക്കുന്നതിനും ഓരോ പ്രാവശ്യവും ജീവനക്കാരൻ 30 രൂപ ചോദിച്ചു. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾ സ്ട്രെച്ചറെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.

സുഖമില്ലാത്ത അപ്പൂപ്പനെ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് കൊണ്ടുപോകാൻ സ്ട്രെച്ചറെടുക്കാൻ അമ്മയെ സഹായിച്ച് ആറു വയസുകാരൻ. ഇതിന്റെ വീഡിയോ വൈറലായതോടെ ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ദിയോരിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. സ്ട്രെച്ചര്‍ എടുക്കാൻ വാർഡ് ബോയി 30 രൂപ ആവശ്യപ്പെട്ടിരുന്നു.
എട്ട് സെക്കൻഡുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ആറു വയസുകാരൻ സ്ട്രെച്ചർ തള്ളുന്നതും അമ്മ വലിച്ചു കൊണ്ട് പോകുന്നതുമാണ് വീഡിയോയിൽ. വീഡിയോ ശ്രദ്ധയിൽപ്പെട്ട ദിയോരിയ ജില്ലാ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
മുറിവേറ്റതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വൃദ്ധനെ സർജിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ മകൾ ബിന്ദുവും അവരുടെ ആറ് വയസുള്ള മകനുമാണ് ആശുപത്രിയിൽ വൃദ്ധന് കൂട്ടിരിക്കുന്നത്.
മുറിവ് തുന്നിക്കെട്ടുന്നതിന് വാർഡിൽ നിന്ന് കൊണ്ടു പോകുന്നതിനും തിരികെ കൊണ്ടു വരുന്നതിനും ഓരോ പ്രാവശ്യവും വാർഡ് ബോയി 30 രൂപ ആവശ്യപ്പെട്ടിരുന്നതായി ബിന്ദു പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ സ്ട്രെച്ചർ എടുക്കാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.
advertisement
advertisement
[NEWS]
ഇതിനെ തുടർന്നാണ് ആറ് വയസുകാരനായ ശിവമിന്‍റെ സഹായത്തോടെ സ്ട്രെച്ചർ എടുത്തതെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിലെത്തിയ ദിയോരിയ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ ഇവരെ സന്ദര്‍ശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
അപ്പൂപ്പനെ സ്ട്രെച്ചറിൽ എടുക്കാൻ അമ്മയെ സഹായിച്ച് ആറ് വയസുകാരൻ; ആശുപത്രി ജീവനക്കാരനെ പുറത്താക്കി
Next Article
advertisement
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement