Also Read- 89കാരിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ശ്മശാനത്തിൽ വെച്ച് ജീവനുണ്ടെന്ന് കണ്ടെത്തി മകൾ
5.3 മില്യൺ അമേരിക്കൻ ഡോളറിന്റെ (38.71 കോടി രൂപ) ആസ്തിയാണ് എയ്മീക്കുള്ളത്. ഇത്രയും കാശുണ്ടെങ്കിൽ എന്തൊക്കെ ചെയ്യുമായിരിന്നു എന്നായിരിക്കും ഇത് വായിക്കുമ്പോൾ നിങ്ങൾ ചിന്തിക്കുക. എന്നാൽ പണം ചെലവാക്കാൻ എയ്മീക്ക് മടിയാണ്. പണം ചെലവിടുന്നത് ഒഴിവാക്കാനായി പുതുതായി ഒരു സാധനവും വാങ്ങാറില്ലെന്നും ചെലവ് കുറയ്ക്കാനായി പൂച്ചയ്ക്കുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നുമാണ് എയ്മീ പറയുന്നത്.
advertisement
Also Read- ബൈക്കിന് തീപിടിച്ചു; പുരുഷൻമാർ ജീവനും കൊണ്ട് ഓടിയപ്പോൾ തീയണച്ചത് വനിതാ ജീവനക്കാരി
സ്വന്തമായി ബജറ്റ് തയാറാക്കിയാണ് എയ്മീ മുന്നോട്ടുപോകുന്നത്. ആയിരം ഡോളർ (73,000 രൂപ) ആണ് എയ്മീയുടെ മാസ ബജറ്റ്. ഇതിൽ നിന്ന് ഒരു നയാപൈസ കൂടുതൽ ചെലവാക്കാൻ അവർ തയാറാകില്ല. മാത്രമല്ല, പണം എങ്ങനെ ലാഭിക്കാമെന്നത് സംബന്ധിച്ച് നിരവധി സൂത്രപണികളും അവർ കണ്ടെത്തിയിട്ടുണ്ട്.
Also Read- തിരക്കുപിടിച്ച റോഡിൽ ലാൻഡ് ക്രൂയിസർ ഓടിച്ച് അഞ്ചു വയസ്സുകാരൻ; വീഡിയോ വൈറൽ
''വാട്ടർ ഹീറ്റർ ഉപയോഗം നിയന്ത്രിക്കും. 22 മിനിറ്റാണ് ഹീറ്റർ ചൂടാകാൻ വേണ്ടത്. അതിനാൽ എന്നും രാവിലെ ഞാൻ ഹീറ്റർ ഓണാക്കും. കൃത്യം 22 മിനിറ്റാകുമ്പോൾ കുളിക്കും. ഒരു നിമിഷം പോലും വാട്ടർ ഹീറ്റർ അധികമായി പ്രവർത്തിക്കാൻ അനുവദിക്കില്ല''- ഇതുവഴി മാസം 80 ഡോളർ ലാഭിക്കാനാകുമെന്ന് എയ്മീ ഒരു അഭിമുഖത്തിൽ പറയുന്നു.
Also Read- 'സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയാൻ സൗകര്യമില്ലെന്ന്' സംവിധായകൻ
മുൻ ഭർത്താവ് മിഖായേലുമായുള്ള വിവാഹ മോചനത്തിന് ശേഷം കിട്ടിയ വീട്ടിലാണ് എയ്മീ താമസിക്കുന്നത്. വീടും പുരയിടവും സൗജന്യമായി വൃത്തിയാക്കി നൽകാമെന്ന് മിഖായേൽ വാഗ്ദാനം ചെയ്തിരുന്നു. ഇതുവഴി മാസം നൂറുകണക്കിന് ഡോളറാണ് ക്ലീനിംഗ് വകയിൽ എയ്മീക്ക് ലാഭം.
Also Read- Family Budget| കുടുംബ ചെലവ് താളം തെറ്റാതിരിക്കാൻ 10 വഴികൾ
ഭക്ഷണത്തിനായി പണം ചെലവാക്കാതെ ഇരിക്കാനുള്ള എയ്മീയുടെ മാർഗമാണ് ഞെട്ടിപ്പിക്കുന്നത്. പൂച്ചക്കുള്ള വില കുറഞ്ഞ ടിൻ ഭക്ഷണമാണ് എയ്മീ കഴിക്കൂന്നത്. ചിക്കന്റെയും മത്സ്യത്തിന്റെയും ഗ്രേവിയോട് കൂടിയ വില കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതെന്ന് എയ്മീ അഭിമുഖത്തിൽ വെളിപ്പെടുത്തി. വീട്ടിലെത്തിയ ചില വിരുന്നുകാർക്കും ഈ ഭക്ഷണം വിളമ്പിയതായി അവർ സമ്മതിക്കുന്നു. ''പണം ലാഭിക്കാനായി ഞാൻ പിന്തുടരുന്ന വഴികൾ മറ്റുള്ളവരെ അലോസരപ്പെടുത്തിയേക്കാം. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. ഇത് പണം ലാഭിക്കാൻ സഹായിക്കുന്നു' -എയ്മീ പറയുന്നു.

