പെട്രോൾ പമ്പിൽ ബൈക്കിന് തീപിടിച്ചു; പുരുഷൻമാർ ജീവനും കൊണ്ട് ഓടിയപ്പോൾ തീയണച്ചത് വനിതാ ജീവനക്കാരി
Last Updated:
അൽപം പോലും പരിഭ്രമമില്ലാതെയാണ് വനിത ജീവനക്കാരി സംഭവത്തെ നേരിട്ടത്.
ന്യൂഡൽഹി: വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ആയിരുന്നു പെട്രോൾ പമ്പിൽ വച്ച് ഒരു വാഹനത്തിന് തീ പിടിച്ചത്. വണ്ടിയുടെ ഉടമസ്ഥൻ ഉൾപ്പെടെയുള്ള പുരുഷൻമാർ ജീവനും കൊണ്ട് ഓടിയപ്പോൾ മനോധൈര്യം കൈവിടാതെ തീ അണച്ചത് പെട്രോൾ പമ്പിലെ വനിതാ ജീവനക്കാരി. ഏതായാലും വീഡിയോ വൈറലായതോടെ പെട്രോൾ പമ്പിലെ ഈ വനിത ജീവനക്കാരിക്ക് അഭിനന്ദനപ്രവാഹമാണ്.
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനായി എത്തിയ ബൈക്കിലാണ് തീ പടർന്നത്. തീ ആളിപ്പടർന്നതോടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവർ ഉൾപ്പെടെ ജീവനും കൊണ്ട് സ്ഥലം വിട്ടു. എന്നാൽ, പമ്പിലെ ജീവനക്കാരി സധൈര്യം തീ അണയ്ക്കുകയാണ്. ഫയർ എക്സ്റ്റിൻഗ്വിഷർ ഉപയോഗിച്ചാണ് തീ അണച്ചത്. You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS] പ്രവീൺ അംഗുസ്വാമി ഐ എഫ് എസ് ആണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. പെട്രോൾ പമ്പിൽ വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ ആയിരുന്നു സംഭവം. വീഡിയോയിൽ ചില ഇരുചക്ര വാഹനങ്ങളും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കാണാം.
advertisement
Half our problems get solved just by facing it & not running away from it. Stand & deliver. #shared pic.twitter.com/MD5DM3mAEu
— Praveen Angusamy, IFS 🐾 (@PraveenIFShere) January 27, 2021
മറ്റൊരു വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ബൈക്കിന് തീ പിടിക്കുകയായിരുന്നു. തീ പിടിക്കുന്നത് കണ്ടതോടെ ബൈക്കിന്റെ ഉടമയും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാൻ എത്തിവരും ഒക്കെ ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
എന്നാൽ, അൽപം പോലും പരിഭ്രമമില്ലാതെയാണ് വനിത ജീവനക്കാരി സംഭവത്തെ നേരിട്ടത്. തീ അണയ്ക്കുന്നതിനുള്ള
ഫയർ എക്സ്റ്റിൻഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ഏതായാലും വനിത ജീവനക്കാരി അവസരോചിതമായി ഇടപെട്ടതിലൂടെ ഒഴിവായത് വൻ ദുരന്തമാണ്. പ്രവീൺ അംഗുസ്വാമി ഐ എഫ് എസ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2021 8:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെട്രോൾ പമ്പിൽ ബൈക്കിന് തീപിടിച്ചു; പുരുഷൻമാർ ജീവനും കൊണ്ട് ഓടിയപ്പോൾ തീയണച്ചത് വനിതാ ജീവനക്കാരി