The Great Indian Kitchen|'സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയാൻ സൗകര്യമില്ലെന്ന്' സംവിധായകൻ ജിയോ ബേബി
- Published by:Naseeba TC
- news18-malayalam
Last Updated:
സമത്വം, തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളിൽ അത് പ്രാവർത്തികമാക്കുന്നുണ്ടോ?
അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമയും ഇത്രയും കോളിളക്കം മലയാളികളുടെ വീട്ടിലും സോഷ്യൽമീഡിയയിലും ഉണ്ടാക്കിയിട്ടില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സജീവമായി തുടരുകയാണ്. ഭൂരിഭാഗം കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ട ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്നാൽ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
തുല്യത പ്രമേയമാക്കി എടുത്ത സിനിമയിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂടിനും നിമിഷ സജയനും തുല്യ വേതനമായിരുന്നോ കൊടുത്തത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ ജിയോ ബേബി.
ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, എത്ര വേതനം കൊടുത്തു എന്ന് പറയാൻ സൗകര്യമില്ലെന്നും സംവിധായകൻ ജിയോ ബേബി വ്യക്തമാക്കി കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബിയുടെ മറുപടി.
advertisement
You may also like:ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പ്രചോദനം അടുക്കളപ്പണി ചെയ്ത പുരുഷനിൽ നിന്നും
'ഒന്നുകിൽ ഈ ചോദ്യം ചോദിക്കുന്നവർ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാർക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവർ. ജില്ലാ കളക്റ്റർക്കും ഓഫീസിൽ കാവൽ നിൽക്കുന്നവർക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവർ. നല്ല പൊളിറ്റിക്‌സൊക്കെയാണ്.
advertisement
You may also like:ഈ ഫോർപ്ലേ എന്ന് പറഞ്ഞാൽ എന്താണ്? ഗൂഗിൾ അരിച്ചുപെറുക്കി മലയാളികൾ
സമത്വം, തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളിൽ അത് പ്രാവർത്തികമാക്കുന്നുണ്ടോ? വീട് പണിയുവാൻ വരുന്ന എഞ്ചിനീയർക്കും ഒരേ ശമ്പളമാണോ കൊടുക്കുന്നത്.
ഈ സിനിമയിൽ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത് എന്നു പറയാൻ തനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാൽ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവർ കരുതുന്നതെന്നും ജിയോ ബേബി ചോദിക്കുന്നു.
advertisement
ചെറിയ ആഗ്രഹങ്ങൾ പോലും സാധിക്കപ്പെടാത്ത പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ടെന്നും അങ്ങനെയുള്ളവരെ നേരിട്ടറിയാമെന്നും ജിയോ ബേബി നേരത്തേ ന്യൂസ് 18 മലയാളത്തോട് പറഞ്ഞിരുന്നു. അറിയാവുന്ന കഥയും സാഹചര്യവും തിരഞ്ഞെടുത്താണ് താൻ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുക്കിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2021 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Great Indian Kitchen|'സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയാൻ സൗകര്യമില്ലെന്ന്' സംവിധായകൻ ജിയോ ബേബി



