TRENDING:

Covid19| സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി

Last Updated:

ഇന്ന് രോഗം ബാധിച്ചവരിൽ 27 പേർ വിദേശതതു നിന്ന് എത്തിയവരാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
advertisement

ഇന്ന് രോഗം ബാധിച്ചവരിൽ 27 പേർ വിദേശതതു നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗമുണ്ടായി.

ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, കാസർഗോഡ്, ആലപ്പുഴ മൂന്നു വീതം, കൊല്ലം, തൃശൂര്‍ നാല് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

advertisement

കോട്ടയം, ആലപ്പുഴ, എറണാകുളം ഒരോന്നും മലപ്പുറം മൂന്ന്, പാലക്കാട് , കാസർ ഗോഡ് രണ്ട് വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

You may also like:സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; പച്ചമുളകിന് ഇരട്ടിയിലധികമായി

[news]'ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

advertisement

[NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTO]

103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി
Open in App
Home
Video
Impact Shorts
Web Stories