സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; പച്ചമുളകിന് ഇരട്ടിയിലധികമായി
- Published by:user_49
- news18-malayalam
Last Updated:
20 രൂപയായിരുന്ന പച്ചമുളകിന് വിപണികളിൽ 45 രൂപയാണ് ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചമുളക്, ബീൻസ്, കത്തിരിക്ക, പാവയ്ക്ക, പയർ, ക്യാപ്സിക്കം എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം മുതൽ വില കൂടിയത്.
20 രൂപയായിരുന്ന പച്ചമുളകിന് വില ഇരട്ടിയിലധികമായി. ചാല, പാളയം ഉൾപ്പെടെയുള്ള വിപണികളിൽ 45 രൂപയാണ് പച്ചമുളകിന്റെ ഇന്നത്തെ വില. ബീൻസിന്റെ വിലയിലും വർധനവുണ്ട്. 40 രൂപയായിരുന്ന ബീൻസിന് 70 രൂപയാണ് മൊത്ത വിപണിയിലെ വില. 75 മുതൽ 80 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. 30 രൂപയായിരുന്ന കത്തിരിക്കയുടെ വില 40 രൂപയായി.
TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
ക്യാപ്സിക്കത്തിന്റെ വില 50-ൽ നിന്ന് 70 ആയും പാവയ്ക്ക പയർ എന്നിവയുടെ വില 60-ൽ നിന്ന് 80 ആയും ഉയർന്നിട്ടുണ്ട്. അതേസമയം 75 രൂപയുണ്ടായിരുന്ന ക്യാരറ്റിന്റെ വില 30 രൂപയായി കുറഞ്ഞിട്ടുണ്ട്. മഴ ശക്തമായതോടെ കൃഷി നഷ്ടം ഉണ്ടായതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഉള്ളി, സവാള, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയിൽ വ്യത്യാസമില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2020 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; പച്ചമുളകിന് ഇരട്ടിയിലധികമായി