ആത്മസമർപ്പണത്തിന്റെ പര്യായമായി പൃഥ്വിരാജ് സുകുമാരൻ മാറിയിട്ട് കുറച്ചായി. ആടുജീവിതം സിനിമക്കായി മെലിഞ്ഞുണങ്ങാൻ വേണ്ടി പൃഥ്വി നേരിട്ട പെടാപ്പാട് ചെറുതല്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷൂട്ടിംഗ് അവസാനിച്ച് മടങ്ങിയെത്തിയ പൃഥ്വി ഈ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയയിലെത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങിനു ശേഷമുള്ള എല്ലുംതോലുമായ രൂപം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് തന്റെ ജിം ബോഡിയുമായാണ് പൃഥ്വിയുടെ വരവ്