മേയ് രണ്ടാം തീയതി കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഇദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 12ന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് സൈനസൈറ്റിസ് സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് 18ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂക്കിൽനിന്നു രക്തംവന്നതോടെയാണു വീണ്ടും ചികിത്സ തേടിയത്. ഇതിനുശേഷം 24ന് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർ പരിശോധനകളിൽ ബ്ലാക്ക് ഫംഗസ് രോഗത്തിന് സമാന ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ബയോപ്സി നിർദേശിക്കുകയായിരുന്നു. ബയോപ്സി പരിശോധനാ ഫലത്തിലാണ് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
advertisement
Also Read- 24 മണിക്കൂറിനിടെ 1.86 ലക്ഷം പോസിറ്റീവ് കേസുകള്‍; 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്
ലിപ്പോസോമൽ ആംഫോടെറിസിൻ ബി എന്ന മരുന്നാണ് നിലവിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇത് 5 ദിവസം ഇൻജക്ഷനായി നൽകുകയാണ് പതിവ്. നാഡീരോഗ വിദഗ്ധർ, ദന്തരോഗ വിദഗ്ധർ, നേത്രരോഗ വിദഗ്ധർ, ഇഎൻടി വിദഗ്ധർ, ഓറൽ മാക്സിലോഫേഷ്യൽ സർജൻ എന്നിവർക്കൊപ്പം ബയോ കെമിസ്റ്റും ഉൾപ്പെട്ട വിദഗ്ധ സംഘമാണ് സാധാരണ ചികിത്സിക്കുന്നത്.
Also Read- Covid 19 | വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; വിശദാംശങ്ങള്‍ അറിയാം
അതേസമയം, മെഡിക്കൽ കോളജിൽ ചികിത്സാ സൗകര്യമുണ്ടെന്നും രോഗിയുടെ ബന്ധുക്കളുടെ തീരുമാനപ്രകാരമാണ് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റിയതെന്നും ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി. ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിൻ മരുന്ന് 50 വയൽകൂടി ജില്ലയിലേക്കെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗം വായുവിലൂടെ പകരുന്നതാണെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു.
Also Read- രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് മറ്റൊരു വാക്‌സിനായാലും പ്രതികൂല ഫലത്തിന് സാധ്യതയില്ല
അതേസമയം, ബ്ലാക്ക് ഫംഗസ് ബാധയെന്ന സംശയത്തിൽ രണ്ടുപേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 60നുമേൽ പ്രായമുള്ള ഒരാളും 45നുമേൽ പ്രായമുള്ളയാളുമാണ് ചികിത്സയിലുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നതല്ലാതെ മറ്റ് ഗുരുതരരോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇതുവരെയില്ല. വിദഗ്ധ സമിതിയുടെ തീരുമാനമനുസരിച്ച് അടുത്തദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.