Covid 19 | 24 മണിക്കൂറിനിടെ 1.86 ലക്ഷം പോസിറ്റീവ് കേസുകള്‍; 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലിരിക്കുന്ന രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് നടന്നിട്ടുള്ളത്.
Also Read-ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യവും മിഥ്യയും
advertisement
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ഒരുലക്ഷത്തിലധികം സജീവ കേസുകളും ഈ സംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.
India reports 1,86,364 new #COVID19 cases, 2,59,459 discharges & 3,660 deaths in last 24 hrs, as per Health Ministry
Total cases: 2,75,55,457
Total discharges: 2,48,93,410
Death toll: 3,18,895
Active cases: 23,43,152
Total vaccination: 20,57,20,660 pic.twitter.com/px2jTVCVhY
— ANI (@ANI) May 28, 2021
advertisement
രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യവും വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഇതുവരെ 20,57,20,660 പേരാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനിടെ കോവിഡ് വാക്സിൻ സംബന്ധിച്ചുയരുന്ന ആശങ്കകൾക്ക് മറുപടിയുമായി ഉന്നത കോവിഡ് 19 ഉപദേശകൻ ഡോ. വികെ പോൾ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വാക്സിൻ വ്യത്യസ്ത ഡോസുകൾ സ്വീകരിച്ചാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വാക്സിൻ രണ്ട് ഡോസുകളും ഒരേ ഡോസ് തന്നെ സ്വീകരിക്കാൻ ശ്രദ്ധിക്കാമെങ്കിലും വ്യത്യസ്ത ഡോസുകൾ സ്വീകരിച്ചാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലുള്ള ഗ്രാമത്തിലെ ഇരുപതോളം പേർ വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകിയതിനെ കുറിച്ചുള്ള വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഉന്നത കോവിഡ് വിദഗ്ധന്റെ പ്രസ്താവന വന്നിരിക്കുന്നത്. സിദ്ധാർത്ഥ് നഗറിലെ ബദനി പ്രൈമറി ഹെൽത്ത് കെയർ സെന്ററിലാണ് ഇരുപതോളം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കോവിഷീൽഡും രണ്ടാം ഡോസിൽ കോവാക്സിനും നൽകിയത്. വ്യത്യസ്ത വാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Location :
First Published :
May 28, 2021 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിനിടെ 1.86 ലക്ഷം പോസിറ്റീവ് കേസുകള്‍; 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്