രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് മറ്റൊരു വാക്‌സിനായാലും പ്രതികൂല ഫലത്തിന് സാധ്യതയില്ല; കേന്ദ്ര സര്‍ക്കാര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. വി കെ പോള്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: രണ്ടാമക്കെ ഡോസായി സ്വീകരിക്കുന്ന വാക്‌സിന്‍ ആദ്യ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായാലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം. ഉത്തര്‍പ്രദേശില്‍ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20 ഗ്രാമീണര്‍ക്ക് രണ്ടാമത്തെ ഡോസ് മാറി നല്‍കിയ സംഭവത്തിന് പിന്നാലെയാണ് ദേശീയ കോവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വി കെ പോളിന്റെ പ്രതികരണം.
വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. വി കെ പോള്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശാസ്ത്രീയ വിലയിരുത്തലുകള്‍ പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് തവണയായി രണ്ടു വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സിദ്ധര്‍ഥനഗര്‍ ജില്ലയില്‍ ഗ്രമീണര്‍ക്ക് നല്‍കിയ വാക്സിനേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. 20 ഗ്രമീണര്‍ക്ക് ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തെ ഡോസായി കോവാക്സിനും നല്‍കിയതായാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു. ബദ്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചത്.
advertisement
ഏപ്രില്‍ ആദ്യ ആഴ്ച നല്‍കിയത് കോവിഷീല്‍ഡ് വാക്സിനും മേയ് 14ന് രണ്ടാമത്തെ ഡോസായി നല്‍കിയത് കോവാക്സിനും ആയിരുന്നു. 20 ഗ്രാമീണര്‍ക്ക് ആണ് വാക്സിന്‍ മാറി നല്‍കിയത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമ്മതച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ വാക്സിന്‍ എടുത്തതിന് ശേഷം തങ്ങളെ ആരോഗ്യ വകുപ്പില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചതിന് ശേഷമാണ് രണ്ടാമത്തെ ഡോസായി കോവാക്സിനാണ് നല്‍കിയതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞതായും അവര്‍ പ്രതികരിച്ചു.
Location :
First Published :
May 27, 2021 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് മറ്റൊരു വാക്‌സിനായാലും പ്രതികൂല ഫലത്തിന് സാധ്യതയില്ല; കേന്ദ്ര സര്‍ക്കാര്‍