TRENDING:

ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു

Last Updated:

പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടര്‍ പി.കെ.സുധീര്‍ബാബു അറിയിച്ചു.
advertisement

BEST PERFORMING STORIES:'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]Coronavirus LIVE Updates: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കോവിഡ്; എട്ടു പേരുടെ ഫലം നെഗറ്റീവ് [NEWS]

advertisement

ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മാര്‍ക്കറ്റ് അടച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.

ആരോഗ്യ പ്രവർത്തകൻ മാര്‍ച്ച് 24നാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്തിയത്. ഇവിടെ വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു.

നാളെ കോട്ടയം മാര്‍ക്കറ്റില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു
Open in App
Home
Video
Impact Shorts
Web Stories