'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ വസ്തുതയില്ല. 'ചാരക്കേസില്‍ കരുണാകരന്റെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചതിന് സമാനമെന്നും കോടിയേരി.
തിരുവനന്തപുരം: സ്പ്രിങ്ക്ളർ ഇടപാടിൽ പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും സർക്കാരിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അസാധാരണ സാഹചര്യത്തിലാണ് കരാറുണ്ടാക്കിയത്. സാധാരണ നില പുനഃസ്ഥാപിച്ചശേഷം കരാർ പരിശോധിക്കാൻ പാർട്ടി തയാറാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
വിവരച്ചോര്‍ച്ച സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടാണ്. സി.പി.ഐക്ക് അഭിപ്രായം ഉണ്ടങ്കിൽ അതു സി.പി.എമ്മുമായി ചർച്ച ചെയ്യും. ഇന്നലെ കാനവുമായി സംസാരിച്ചു. കരാറുമായി ബന്ധപ്പെട്ട് വേണ്ട വ്യക്തത വരുത്തും. അസാധാരണ സാഹചര്യമായതിനാൽ പാർട്ടിയിൽ ചർച്ച ചെയ്ത് എടുത്ത തീരുമാനമല്ല. അതേസമയം കരാർ പാർട്ടി നയത്തിന് വിരുദ്ധമല്ലെന്നും കോടിയേരി പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ ഒരു തെളിവും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഉപകഥ ഉണ്ടാക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. ചില മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോയ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യങ്ങള്‍ പരിശോധിക്കാന്‍ അവര്‍ തയ്യാറാകണം. രാഷ്ട്രീയ വിമര്‍ശങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയമായി നേരിടും. പ്രചാരവേലകള്‍ നേരിടുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കും
കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് അദ്ദേഹത്തിനെതിരെ ചാരക്കേസ് ആരോപണം ഉയര്‍ന്നത്. ഇന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. സമാനമായ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെയും ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2020 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി


